ക​ല്‍​പ്പ​റ്റ: ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ വ്യ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ 75 സെ​ന്‍റീ​മീ​റ്റ​റാ​യി ഉ​യ​ര്‍​ത്തി 61 ക്യു​മെ​ക്‌​സ് വെ​ള്ളം ഒ​ഴു​കി വി​ടു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ ര​ണ്ട്, മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റീ​മീ​റ്റ​റാ​യി ഉ​യ​ര്‍​ത്തി സെ​ക്ക​ൻ​ഡി​ല്‍ 48.8 ക്യു​മെ​ക്‌​സ് വെ​ള്ളം ഘ​ട്ടം​ഘ​ട്ട​മാ​യി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്നു​ണ്ട്.

ക​ര​മാ​ന്‍ തോ​ട്, പ​ന​മ​രം പു​ഴ​യോ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.