ഡ​ല്‍​ഹി​യി​ല്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് അ​പ​ക​ടം; അ​മ്മ​യും മൂ​ന്ന് കു​ട്ടി​ക​ളും മ​രി​ച്ചു
Friday, May 2, 2025 12:16 PM IST
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക​യി​ലെ ജാ​ഫ​ര്‍​പു​ര്‍ ക​ലാ​ന്‍ പ്ര​ദേ​ശ​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് അ​മ്മ​യും മൂ​ന്ന് കു​ട്ടി​ക​ളും മ​രി​ച്ചു. ദ്വാ​ര​ക സ്വ​ദേ​ശി​നി ജ്യോ​തി​യും(26) ഇ​വ​രു​ടെ മൂ​ന്ന് മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വി​ജ​യ്‌​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ഒ​റ്റ​മു​റി വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം വ​രും മ​ണി​ക്കൂ​റു​ക​ളി​ലും ഡ​ല്‍​ഹി​യി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.