ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ര്‍ യോ​ഗം സംഘടിപ്പിച്ചു
Sunday, June 8, 2025 9:33 PM IST
എ. ​സി. ജോ​ര്‍​ജ്
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് (IOC) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ര്‍ ജൂ​ണ്‍ 30 നു ​വൈ​കു​ന്നേ​രം അ​പ്പ​നാ​ബ​സാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ യോഗം സംഘടിപ്പിച്ചു. യോ​ഗ​ത്തി​ല്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്റ് തോ​മ​സ് ഓ​ലി​യാ​ന്‍​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്റും മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ദ​വ​സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ള ഘ​ട​കം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​യ മ​ഹാ​ദേ​വ​ന്‍ വാ​ഴ​ശ്ശേ​രി​ലി​ന് സ്വീ​ക​ര​ണം ന​ല്‍​കി.​ യോ​ഗ​ത്തി​ല്‍, സ്റ്റാ​ഫ്ഫോ​ര്‍​ഡ് മേ​യ​ര്‍ കെ​ന്‍ മാ​ത്യു, ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, മാ​ത്യു നൈ​നാ​ന്‍ (ഐ​ഒ​സി, ഡാ​ളസ്, പ്ര​സി​ഡ​ന്‍റ്), സ​ന്തോ​ഷ് കാ​പ്പി​ല്‍ (ഐ​ഒ​സി, ഡാ​ളസ്, ചെ​യ​ര്‍​മാ​ന്‍) ജോ​യി സാ​മു​വേ​ല്‍, എ.​സി. ജോ​ര്‍​ജ്, ജോ​സ് പു​ന്നൂ​സ്, രാ​ജേ​ഷ് മാ​ത്യു, എ​സ്.​കെ. ചെ​റി​യാ​ന്‍, ജോ​ജി ജോ​സ​ഫ്, ലീ​ലാ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​രും പൊ​തു ച​ര്‍​ച്ച​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും എ​ല്ലാ​വ​രും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. അ​തു​പോ​ലെ നി​ല​മ്പൂ​ര്‍ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നും വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.