Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ക്നാനായ സമുദായത്തിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുമെന്ന് മാർ റാഫേൽ തട്ടിൽ
Tuesday, June 3, 2025 5:18 PM IST
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: ക്നാനായ സമുദായം മനസിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സീറോമലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തൊരുമയും അതിശയകരമാണ്. സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നിലവറയാണ് ക്നാനായ സമൂഹമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സീറോമലബാർ സഭയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും സഭയുടെ പ്രതിസന്ധി കാലങ്ങളിൽ കൈവിടാതെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവരാണ് ക്നാനായ സമൂഹം.
അതിനാൽ ആ സമൂഹത്തിന്റെ വളർച്ചക്കും കെട്ടുറപ്പിനും ആവശ്യമുള്ളതെല്ലാം ലഭിക്കാൻ സീറോമലബാർ സഭ കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തിയ റാഫേൽ പിതാവിന് കൈക്കാരൻമാർ ബൊക്കെ നൽകി സ്വീകരിക്കുകയും താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് നയിക്കുകയും ചെയ്തു.
തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കൽ കുർബാനയർപ്പണം മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.
മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ എന്നിവർ സഹകാർമികരായിരിന്നു.
ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുന്നവരുടെ പദ്ധതികൾ ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ രീതിയിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ച എന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കുർബാനക്കിടെയുള്ള പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ ആധ്യാത്മിക വളർച്ചയ്ക്ക് സഹായിക്കുന്ന സഭാ സംവിധാനങ്ങളോട് പൂർണമായും ചേർന്നു നിന്നുകൊണ്ട് സഭയുടെ വളർച്ചയ്ക്ക് പങ്കുകാരകുമ്പോൾ പരിശുദ്ധാത്മാവ് ശരിയായ രീതിയിൽ വഴി നടത്തുമെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ 15 വർഷം സെന്റ് മേരീസ് ഇടവകയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർമിക്കുകയും കൂടുതൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുകയും യത്നിക്കുകയും ചെയ്യണമെന്നും പിതാവ് ആഹ്വാനം ചെയ്തു.
ഓരോ ആവശ്യങ്ങളിലും പ്രതിസന്ധികളിലും കൂടെ നിൽക്കുകയും സാമുദായികമായും സഭാപരമായുമുള്ള നിലനിൽപ്പിന് സഹായിക്കുകയും ചെയ്ത സീറോമലബാർ സഭയുടെ പിതാക്കന്മാരെയും ഷിക്കാഗോ രൂപതയുടെ പിതാക്കന്മാരെയും നന്ദിയോടെ പ്രാർഥനയിൽ ഓർക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ അവർക്ക് ശക്തിപകരുവാനായി തീഷ്ണമായി പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ക്നാനായ കാത്തലിക് റീജൻ ഡയറക്ടറും വികാരി ജനറലുമായ മോൺ. തോമസ് മുളവനാൽ ഏവർക്കും ക്നാനായ റീജിയന്റെ പേരിൽ സ്വാഗതം ആശംസിച്ചു.
സീറോമലബാർ സഭ, പ്രത്യേകിച്ച് പിതാക്കന്മാരായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ ക്നാനായ സമുദായത്തിന് ചെയ്തുതന്ന എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
മൂലക്കാട്ട് പിതാവ് ഈ സമുദായത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നും ഈ സമുദായത്തിനു വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നും മുളവനാൽ അച്ചൻ അനുസ്മരിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ സ്വീകരണ സമ്മേളനത്തിൽ ഔപചാരികമായ സ്വാഗതം ആശംസിച്ചു.
സെന്റ് മേരീസ് ക്നാനായ ഇടവകയുടെ വളർച്ചയിൽ നിസ്തുല സേവനങ്ങൾ നൽകിയ ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് പതിഞ്ചാം വാർഷികത്തിന്റെ വേളയിൽ സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുർബാന മധ്യേ മധ്യസ്ഥപ്രാർഥനയിൽ പേരെടുത്ത് പരാമർശിക്കപെടുന്നവരിൽ മാർപാപ്പയോഴിച്ച് എല്ലാവരും ഒരേ അൾത്താരയിൽ അണിനിരന്നുകൊണ്ട് അർപ്പിച്ച ദിവ്യബലി ഈ ഇടവകയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ട് കണക്കാക്കാം എന്ന് അദ്ദേഹം അറിയിച്ചു.
ക്നാനായ സമൂഹത്തോട് എന്നും സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ള മാർ റഫേൽ തട്ടിൽ പിതാവ്, ക്നാനായ സമൂഹത്തിന്റെ സഭാപരമായ വളർച്ചയിൽ നിർണായകമായ ഇടപെടലുകൾ നടത്തും എന്നതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവകയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപത പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിഷപ്പുമാരായ മാർ ആലപ്പാട്ടും മാർ അങ്ങാടിയത്തും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 15-ാം വാർഷികത്തിൽ ആശംസകൾ അർപ്പിച്ചു. സെന്റ് മേരീസ് ദൈവാലയത്തിന്റെ സ്ഥാപനത്തിനും വളർച്ചയ്ക്കും കൂടെ നിന്ന എല്ലാ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുകയും സഭ വിശ്വാസത്തിൽ ഇനിയും വളരേണ്ടതിന്റെ പ്രധാന്യം ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
ക്നാനായ സമൂഹത്തിന് പുതിയ രൂപത എന്ന ആവശ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ നടപ്പാകുമെന്ന് മാർ അങ്ങാടിയത്ത് പറഞ്ഞു. അമേരിക്കയിലെ സീറോമലബാർ സഭയുടെ കീഴിലെ മൂന്നിലൊന്ന് ക്നാനായ സമൂഹമാണെന്നും അതിനാൽ ആ സമൂഹത്തിന്റെ ശക്തി വളരെ വലുതാണെന്നും മാർ ആലപ്പാട്ട് പറഞ്ഞു.
ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് നടത്തിയ ആശംസ പ്രസംഗത്തിൽ സെന്റ് മേരീസ് ഇടവകയുടെ രൂപീകരണത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും വേദനയും അണിയറയിൽ പ്രവർത്തിച്ചവരുടെ സമർപ്പണവും അനുസ്മരിക്കുകയുണ്ടായി.
ബൈബിളിൽ പറഞ്ഞിരിക്കുന്നപോലെ ഒരു ഗർഭിണി തന്റെ പ്രസവവേദന ആരംഭിക്കുമ്പോൾ ദുഖിക്കുന്നു, എന്നാൽ കുഞ്ഞു പിറന്നു കഴിയുമ്പോൾ ഒരു മനുഷ്യൻ ഈ ലോകത്ത് ജനിച്ചതോർത്ത് അവൾ സന്തോഷിക്കുന്നു.
അതുപോലെയായിരുന്നു തന്റെ അവസ്ഥയുമെന്ന് ഫാ. മുത്തോലത്ത് പറഞ്ഞു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനയും സഹിച്ചാണ് ഷിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകൾക്ക് അദ്ദേഹം രൂപം നൽകിയത്. എന്നാൽ അതിൽ അദ്ദേഹം ഏറെ സന്തോഷിക്കുന്നു.
പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആലഞ്ചേരി, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് അച്ചൻ നന്ദി പറഞ്ഞു. ദേവാലയം പണിയാനുള്ള പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ഫണ്ട് റെയ്സിംഗ് കമ്മിറ്റിയിലെ തമ്പി വിരുത്തികുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവരെ അദ്ദേഹം നന്ദിപൂർവം ഓർത്തു.
സിനഗോഗായിരുന്ന കെട്ടിടത്തെ ഒരു കത്തോലിക്കാ ദൈവാലയമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം സമർപ്പണ ബോധത്തോടെ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഇടവകയുടെ പ്രഥമ ട്രസ്റ്റി കോഓർഡിനേറ്റർ ബിജു കിഴക്കേക്കുറ്റ്, സഹ ട്രസ്റ്റിമാരായിരുന്ന പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സെക്രട്ടറി സാജു കണ്ണമ്പള്ളി, അക്കൗണ്ടന്റ് ജോയ്സ് മറ്റത്തിക്കുന്നേൽ, പിആർ റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്നേഹപൂർവം ഓർമിപ്പിച്ചു.
ഒരു ബാങ്കും ദൈവാലയം സ്വന്തമാക്കുവാൻ ആവശ്യമായ വായ്പ്പ നൽകുവാൻ തയാറാകാതെ വന്നപ്പോൾ, ആ ബാധ്യത സ്വയം ഏറ്റെടുത്ത് ലോൺ ഗ്യാരന്റർമാരായ ജയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പിൽ എന്നിവരെയും അദ്ദേഹം പേരെടുത്ത് പരാമർശിച്ചു. അവരുടെ നന്മയും സൻമനസുമാണ് പള്ളിവാങ്ങാൻ കാരണമായത് എന്ന് മുത്തോലത്ത് അച്ചൻ അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും സന്ന്യസ്തരെയും ഇടവകയുടെ ഒന്നര പതിറ്റാണ്ട് കാലത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഇടവകയുടെ സ്ഥാപനത്തിന് നേതൃത്വം കൊടുത്തവരെയും വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്കിയവരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിച്ചു.
ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കൈക്കാരൻ സാബു കട്ടപ്പുറം നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ,
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
ഒക്ലഹോമയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം തടവ്
വെതർഫോർഡ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക്
സിയാറ്റിൽ മുൻ കൗൺസിൽ അംഗം ക്ഷമ സാവന്ത് ആദം സ്മിത്തിനെതിരേ മത്സരിക്കും
വാഷിംഗ്ടൺ ഡിസി: സിയാറ്റിൽ മുൻ സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്ത് വാ
കെ.വി. മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനം ചെയർമാൻ
ന്യൂയോർക്ക്: റിട്ട. ഐഎഎസ് ഓഫീസർ കെ.വി. മോഹൻ കുമാറിനെ ഫൊക്കാന ക
ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള ഭി
12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎസ്; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂയോർക്ക്: അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാ
തൃശൂർ മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂൾ പൂർവവിദ്യാർഥി സംഗമം ഹൂസ്റ്റണിൽ നടന്നു
ഹൂസ്റ്റൺ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂളിലെ പൂ
അറ്റ്ലാന്റയിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ഞായറാഴ്ച
അറ്റ്ലാന്റാ: ഹെവൻലി വോയ്സ് അറ്റ്ലാന്റയുടെ ആഭിമുഖ്യത്തിൽ ഹോളി
വടക്കൻ ടെക്സസിൽ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്
ഡാളസ്: ഫോർട്ട്വർത്ത് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ശക്തമായ
വിനോദത്തിനായി തുടങ്ങിയ പാചകം വൻ ഹിറ്റ്; ഡാളസ് മലയാളികള്‍ക്കിടയില്‍ തരംഗമായി യുവാക്കൾ
ഡാളസ്: തിരക്കിട്ട ഔദോഗിക ജീവിതത്തിനിടയിൽ വിനോദത്തിനായി രണ്ട്
അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു
സാൻ അന്റോണിയോ: അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ്
മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സ് ഇനി ഇന്ത്യയിലും
ഫ്ലോറിഡ: ടാമ്പയിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്ക
ഫൊക്കാന പെൻസിൽവേനിയ റീജിയണിന്റെ ഫാമിലി പിക്കിനിക്ക് ശനിയാഴ്ച
പെൺസിൽവേനിയ: ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമി
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 14ന്
ഡാളസ്: മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീ
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച കൊടിയേറും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്
ആക്സിയം4 ദൗത്യം; വിക്ഷേപണം 10ന്
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍
ബ്ലൂംഫീൽഡ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു
ന്യൂ മെക്സിക്കോ: ട്രാഫിക് പരിശോധനക്കിടെ വെടിയേറ്റ ബ്ലൂംഫീൽഡ് പോ
നോർത്ത് കരോളിനയിൽ പാർട്ടിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്
നോർത്ത് കരോളിന: ഞായറാഴ്ച രാവിലെ വെസ്റ്റേൺ നോർത്ത് കരോളിനയിലെ പാ
മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി
ഹൂസ്റ്റൺ: സീറോമലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതല ഏറ
സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൾ സലാം മുഹമ്മദ്
സണ്ണിവെയ്ൽ: സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐ
ധന്യൻ മാർ മാത്യു മാക്കീൽ ഉപന്യാസ മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് വിജയ തിളക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ

ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിൽ നിന്ന് രാജിവച്ച മസ്കിനെ പ്രശംസിച്ചു ട്രംപ്
വാഷിംഗ്ടൺ: പ്രമുഖ വ്യവസായി ഇലോൺ മസ്ക് അതിശയകരമായ ജോലിയാണ് ചെയ
പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മരക്കൊമ്പ് വീണ് മുത്തച്ഛനു ദാരുണാന്ത്യം
ജോർജിയ: ജോർജിയയെ തീവ്ര ദുഃഖത്തിലാഴ്ത്തി കൊച്ചുമക്കളെ രക്ഷിക്കാ
മതബോധന അധ്യാപകർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർ
എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു
ഹൂസ്റ്റൺ: പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ള സെ
ടെക്സസ് അതിർത്തിയിൽ കാണാതായ അഞ്ചു മെക്സിക്കൻ സംഗീതജ്ഞരെ മരിച്ചനിലയിൽ കണ്ടെത്തി
റെയ്നോസ: ടെക്സസ് അതിർത്തിയിലെ വടക്കൻ മെക്സിക്കൻ നഗരമായ റെയ്ന
ഹാർവാർഡ് സർവകലാശാലയ്ക്ക് വ്യക്തമായ പിന്തുണ നൽകി: മുൻ സ്പീക്കർ എബ്രഹാം വർഗീസ്
ബോസ്റ്റൺ: ഫെഡറൽ സമ്മർദ്ദത്തിനെതിരേ ഉറച്ചുനിന്നു ചെറുത്തതിന
ന്യൂ ഓർലിയൻസ് നിന്ന് ജയിൽ ചാടിയ തടവുകാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പാരിതോഷികം
ന്യൂ ഓർലിയൻസ്: ഈ മാസം ആദ്യം ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് രക്ഷ
ബേമലയാളിയുടെ കേരള ഹൗസ് ഉദ്ഘാടനം നടത്തി
കലിഫോർണിയ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ഹൗസിന്റെ ഔദ്യോഗി
വടംവലിച്ച് രമേശ് ചെന്നിത്തലയും മിസോറി സിറ്റി മേയറും; ടിസാക് വടംവലിക്ക് ആവേശകരമായ കിക്കോഫ്
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ വേറിട്ട കാഴ്ച ഒരുക്കി ടിസാക് വ
അനധികൃത കുടിയേറ്റം: യുഎസ് തിരിച്ചയച്ചത് 1080 ഇന്ത്യക്കാരെ
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 2025 ജനുവരി മുതൽ 1
ഹോര്‍ത്തൂസ് സാംസ്കാരികവേദിയില് ഡക്സ്റ്റര്‍ ഫെരേരയെ ആദരിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ പ്രമൂഖ സാമുഹ്യസാംസ്കാരിക പ്രവ
ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് നേതൃത്വം
ന്യൂയോർക്ക്: ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.
സ്റ്റാന്‍ലി ജോര്‍ജിന് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കന്‍ രാഷ്ട്രീയതന്ത്രജ്ഞനും മനുഷ്യാവകാശ പ്രവര
എബിസി സർവേയിൽ ഡെമോക്രറ്റുകൾക്കു നേട്ടമില്ല
വാഷിംഗ്ടൺ: ജനങ്ങളുടെ ഇടയിൽ ഡെമോക്രറ്റുകൾക്കു വലിയ അനുകൂല നി
ഹൂസ്റ്റണിൽ ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് വൈവിധ്യമാർ
ട്രംപ് കനിഞ്ഞു; താരദന്പതികൾ ജയിൽ മോചിതയായി
ഫ്ലോറിഡ: വഞ്ചന കേസിൽ തടവിൽ കഴിഞ്ഞിരുന്ന റിയാലിറ്റി ഷോ വിജയികളും ദ
റിയർവ്യൂ കാമറകളിലെ തകരാർ; ഫോർഡ് പത്ത് ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: റിയർവ്യൂ കാമറയിലെ തകരാർ കാരണം ചില ബ്രോങ്കോ, എ
യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ കോൺഫറൻസ് കാന്പയിൻ ആരംഭിച്ചു ഉമ്മൻ കാപ്പിൽ
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക
അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത
ഡെൽമയ്ക്ക് നവ നേതൃത്വം; പ്രസിഡന്റ് ജിപ്സൺ ജോസഫ്
ഡെലാഡെയർ: ഡെൽമ (ഡെലവെയർ മലയാളി അസോസിയേഷൻ) ജനറൽ ബോഡിയോഗം
ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് മീഡിയ എക്സലൻസ് പുരസ്കാരം ജീമോൻ റാന്നിക്ക്
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ദൃശ്യ സംഗീത വിസ്മയം തീർത്ത ഇൻഡോ അമേരിക്കൻ
ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണർ ബെർണി കെറിക് അന്തരിച്ചു
ന്യൂയോർക്ക്: 9ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണറു
പ്രവാസി വ്യവസായി കെ.പി. വിജയനെ സേവനശ്രീ പുരസ്കാരം നൽകി ആദരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ശനിയാഴ്ച നടന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ വ
കാപിറ്റൽ കപ്പ് സോക്കർ: ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലും കാനഡയിലും നിന്നുള്ള പ്രമുഖ ടീമു
കാന്‍സർ വെളിപ്പെടുത്തലിനുശേഷം ബൈഡൻ പൊതുവേദിയിൽ
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചശേഷം ആദ്യമായി രോഗ
പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിനു സ്തുതി കരേറ്റുന്നവരായിരിക്കണം: ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്
ഡാളസ്: പ്രതികൂല സാഹചര്യങ്ങളില്‍ വീഴാതവണ്ണം ഓരോരുത്തരെയും സൂ
ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ്; സെന്റ് മേരീസ് ചര്‍ച്ച് ജേതാക്കള്‍
ഹൂസ്റ്റണ്‍: 12 വര്‍ഷമായി നടത്തുന്ന ഇന്ത്യന്‍ എക്യൂമെനിക്കല്‍ ക്ര
മിസിസാഗ രൂപതയുടെ പത്താം വാർഷികം; സര്‍ഗസന്ധ്യയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു
ടൊറോന്റോ: സീറോമലബാര്‍ കത്തോലിക്കാ സഭയുടെ മിസിസാഗ രൂപതയുടെ
ലോസ് ആഞ്ചലസ് ക്രിക്കറ്റ് ടൂർണമെന്റ്; കേരള വനിതകൾക്ക് രണ്ടാം സ്ഥാനം
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്
അച്ചാമ്മ കോശി തലയ്ക്കലിനെ അനുസ്മരിച്ച് ഫിലാഡൽഫിയ മലയാള സാഹിത്യ വേദി
ഫിലാഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രഫ. കോശി തലയ്ക്കലിന്റെ ഭാര്യ
Latest News
പോർമുഖം തുറന്നു ഗവർണർ; രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ല
അൻവർ പിൻമാറിയില്ല; കത്രിക ചിഹ്നത്തിൽ മത്സരിക്കും
നിലമ്പൂരിൽ ലൈനപ്പായി; മത്സരരംഗത്ത് 10 പേർ
വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കം കടുത്ത ജനദ്രോഹം; വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റം വേണം: കെസിബിസി
അടിമാലിയിൽ കാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top