കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസ് സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാന്പ്യ​ൻ​സ്
Thursday, June 19, 2025 1:48 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസ് സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാന്പ്യന്മാ​രാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ൺ ബ്ര​ദേ​ഴ്സ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന്യൂ​യോ​ർക്ക് കിംഗ്സ് ചാന്പ്യൻ​സ് പ​ദ​വി ക​ര​സ്ഥ​മാ​ക്കി​യ​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഡാ​ല​സ് ദി​വാ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ഹാ ഡാ​ല​സ് ഡാ​ർ​ലിംഗ് പെ​ൺ​പു​ലി​ക​ൾ ട്രോ​ഫി നേ​ടി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ചാ​ക്കോ, തോ​മ, ജി​നു ടീ​മാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്.

1976 ആ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ര​ണ്ടാ​മ​ത് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജൂ​ൺ14 ന് ​രാ​വി​ലെ 10 മ​ണി​ക് ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക്ക് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മ​ർ​ഫി സി​റ്റി കൗ​ൺ​സി​ൽ അം​ഗം എ​ലി​സ​ബ​ത്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ക​മ്മി​ഷ്ണ​ർ പി ​സി മാ​ത്യു, തു​ട​ങ്ങി​യ​വ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ര​ണ്ടാം ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം വ​ലി മാ​മാ​ങ്ക​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ 8 ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ ര​ണ്ടു ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​തെ​ന്നും ന്യൂ​യോ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കു​കൊ​ള്ളു​ന്ന​തെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്റ്) പ​റ​ഞ്ഞു. തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​വും ബൈ​ക്ക് റാ​ലി​യും ന​ട​ന്നു.​ച​ർ​ച്ച പാ​ർ​ക്കി​ങ് ലോ​ട്ടി​ൽ രാ​ത്രി 8 മ​ണി വ​രെ നീ​ണ്ട റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ.

പു​രു​ഷ​ന്മാ​രു​ടെ 8 ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ 2 ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് പ്ര​ദീ​പ് ര​ക്ഷാ​ധി​കാ​രി​യും സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര, മാ​ത്യു നൈ​നാ​ൻ, ജോ​സ്‌​സി, സാ​ബു മാ​ത്യു, വി​നോ​ദ് ജോ​ർ​ജ്, ജോ​സി ആ​ങ്ങി​ലി​വേ​ലി​ലും, സു​ബി ഫി​ലി​പ്പും, സാ​ബു മു​ക​ള​ടി, ദീ​പു ര​വീ​ന്ദ്ര​ൻ, നെ​ബു കു​ര്യാ​ക്കോ​സ്, ജി​ജി സ്ക​റി​യ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ വെ​ള​ന്റി​യ​ർ​മാ​രും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 50000 ഡോ​ള​റും ര​ണ്ടാം സ​മ്മാ​ന​മാ​യി 3000 ഡോ​ള​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 2000 ഡോ​ള​റും നാ​ലാം സ​മ്മാ​ന​മാ​യി 1000 ഡോ​ള​റും ല​ഭി​ച്ചു.​വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ദീ​പ​ക് നാ​യ​ർ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ (KAD, ജോ​യി​ന്റ് സെ​ക്ര​ട്ട​റി) സാ​ബു മു​ക്കാ​ല​ടി​യി​ൽ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ), വി​നോ​ദ് ജോ​ർ​ജ്, ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ വൊ​ള​ന്റി​യ​ർ കോ​ർ​ഡി​നേ​റ്റ​ർ, ഫി​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റെ​ഴ്സ് ദീ​പ​ക് നാ​യ​ർ ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, സേ​ഫ്റ്റി ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി കോ​ർ​ഡി​നേ​റ്റെ​ഴ്സ് മാ​ത്യു നൈ​നാ​ൻ ഫു​ഡ് ആ​ൻ​ഡ് റി​ഫ്ര​ഷ്മെ​ന്റ് കോ​ർ​ഡി​നേ​ഷ​ൻ ടോ​മി നെ​ല്ലു​വേ​ലി​ൽ, സാ​ബു മാ​ത്യു, സു​ബി ഫി​ലി​പ്പ്, ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ ഗെ​യിം മാ​നേ​ജ്മെ​ന്റ് മാ​ത്യു ഒ​ഴു​ക​യി​ൽ നെ​ബു കു​ര്യ​ക്കോ​സ് ടീം ​മാ​നേ​ജ്മെ​ന്റ് വി​നോ​ദ് ജോ​ർ​ജ് ജി​ജി പി ​സ്ക​റി​യ, സി​ബി വ​ർ​ക്കി ര​ഞ്ജി​ത്, ഹാ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, മെ​ഡി​ക്ക​ൽ ടീം ​കോ​ർ​ഡി​നേ​ഷ​ൻ: ജ​യ്സി ജോ​ർ​ജ്, ഡിം​പി​ൾ ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ: റോ​ബി​ൻ ബേ​ബി അ​വാ​ർ​ഡ്സ് ആ​ൻ​ഡ് ട്രോ​ഫീ​സ് കോ​ർ​ഡി​നേ​ഷ​ൻ: ബേ​ബി കൊ​ടു​വ​ത്ത്, ദീ​പു ര​വീ​ന്ദ്ര​ൻ, ലൈ​വ് അ​പ്ഡേ​ഷ​ൻ: പ​വ​ർ വി​ഷ​ൻ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫേ​സ്ബു​ക്ക് പേ​ജ് അ​നൗ​ൺ​സ്മെ​ന്റ്: സി​ബി ത​ല​ക്കു​ളം, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ജി​ജി പി ​സ്ക​റി​യ, നി​ഷ മാ​ത്യു, ദീ​പ്തി റോ​യ്, ഡി. ​ജെ ജെ​യ്സ​ൺ ആ​ല​പ്പാ​ട​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.