നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു: റവ റോബിൻ വർഗീസ്
Thursday, June 19, 2025 2:42 AM IST
പി.പി. ചെറിയാൻ
ഡാ​ള​സ് : ക്രി​സ്തു​വി​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ​രു​ത്ത​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ന​മ്മി​ൽ ഭ​ര​മേ​ല്പി​ക്ക​പെ​ട്ട നി​യോ​ഗം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ ആ​ത്മീ​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ന്ന​വ​രാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്.

ജൂൺ 16 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിച്ച മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണൽ സന്നദ്ധ സുവിശേഷക സംഘം 'അറ്റ് ദി ക്രോസ്' എന്ന വിഷയത്തിൽ നോഹയുടെ ജീവിതത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു റവ. റോബിൻ വർഗീസ്.

ദൈ​വ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​വ​ർ ശി​ക്ഷാ​വി​ധി​യി​ൽ അ​ക​പ്പെ​ടും. ദൈ​വി​ക ക​ൽപ​ന ലം​ഘി​ച്ചു യാ​ത്ര തി​രി​ച്ച യോ​ന​യു​ടെ ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ദു​ര​ന്ത​വും എ​ന്നാ​ൽ താ​ൻ ചെ​യ്തു പോ​യ തെ​റ്റു​ക​ൾ മ​ന​സി​ലാ​ക്കി ദൈ​വ​സ​ന്നി​ധി​യി​ൽ ഏ​റ്റു​പ​റ​ഞ്ഞ് വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​വാ​ൻ ദൈ​വം യോ​നാ​ക്ക് അ​വ​സ​രം ന​ൽ​കി. വ്യ​ത്യ​സ്ത ജീ​വി​ത അ​വ​സ്ഥ​ക​ളി​ൽ താ​ൻ എ​വി​ടെ​യാ​യി​രു​ന്നു എ​ന്നു​ള്ള തി​രി​ച്ച​റി​വ് വി​ശ്വാ​സി​ക്കു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ ഫാ​ർ​മേ​ഴ്സ് എം​ടി​സി വി​കാ​രി റ​വ. എ​ബ്ര​ഹാം വി ​സാം​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഉ​മ്മ​ൻ​പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ഡാ​ളസ് സെ​ഹി​യോ​ൻ എം​ടി​സി (പ്ലാ​നോ)​യി​ലെ മോ​ൻ​സി വ​ർ​ഗീ​സ് ഗാ​നം ആ​ല​പി​ച്ചു. സൗ​ത്ത് വെ​സ്റ്റ് റീ​ജ​ന​ൽ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്റെ ട്ര​ഷ​റ​ർ ഷേ​ർ​ലി സി​ലാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡാ​ല​സ് സെ​ഹി​യോ​ൻ എം​ടി​സി (പ്ലാ​നോ)​യി​ലെ മാ​ത്യു ലൂ​ക്കോ​സ്, ആ​ലി​യ​മ്മ ഇ​ടി​ക്കു​ള എ​ന്നി​വ​ർ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പാ​രി​ഷ് മി​ഷ​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​ബി ചേ​ല​ങ്ക​രി, സാം ​അ​ല​ക്സ്, ഷി​ർ​ലി സി​ലാ​സ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സൗ​ത്ത് വെ​സ്റ്റ് റീ​ജ​ന​ൽ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്റെ വൈ​സ് പ്ര​സി​ഡ​ന്റ് സാം ​അ​ല​ക്സ് ന​ന്ദി പ​റ​ഞ്ഞു. റ​വ. ജോ​സ​ഫ് ചാ​ക്കോ സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും നി​ർ​വ​ഹി​ച്ചു.