രാ​ജു കു​ന്ന​ക്കാ​ടി​ന് സു​വ​ര്‍​ണ ജ്യോ​തി​സ് അ​വാ​ര്‍​ഡ്
Thursday, August 7, 2025 2:57 PM IST
തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച നാ​ട​ക​ര​ച​ന​യ്ക്കു​ള്ള തി​രു​വ​ന​ന്ത​പു​രം ന​വ​പ്ര​തി​ഭ സാ​ഹി​ത്യ​വേ​ദി​യു​ടെ സു​വ​ര്‍​ണ ജ്യോ​തി​സ് അ​വാ​ര്‍​ഡ് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ടി​യും അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​യു​മാ​യ രാ​ജു കു​ന്ന​ക്കാ​ടി​ന്.

കോ​ട്ട​യം മാ​റ്റൊ​ലി​യു​ടെ "ഒ​ലി​വ് മ​ര​ങ്ങ​ള്‍ സാ​ക്ഷി' എ​ന്ന നാ​ട​ക​മാ​ണ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യ​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ് വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ്മാ​നി​ക്കും.

"ഒ​ലി​വ് മ​ര​ങ്ങ​ള്‍ സാ​ക്ഷി' എ​ന്ന നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യ്ക്ക് ല​ഭി​ക്കു​ന്ന എ​ട്ടാ​മ​ത്തെ പു​ര​സ്‌​കാ​ര​മാ​ണി​ത്. പ്ര​വാ​സി​ര​ത്‌​ന അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ രാ​ജു കു​ന്ന​ക്കാ​ടി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ബെ​ന്നി ആ​നി​ക്കാ​ടി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ര്‍​ഡും ല​ഭി​ച്ചു. മ​റ്റൊ​രു ന​ട​നാ​യ മു​ന്‍ കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​ന്‍ പ്ര​സ​ന്ന​ന്‍ ആ​നി​ക്കാ​ടി​നും നേ​ര​ത്തെ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു.

ഈ ​നാ​ട​ക​ത്തി​ലെ ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജോ​സ് കു​മ്പി​ളു​വേ​ലി, കാ​നം ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ്. പോ​ള്‍​സ​ണ്‍ പാ​ലാ​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.