ഒ​രി​ക്ക​ല്‍ ന​ഷ്ട​മാ​യ​ത് തി​രി​കെ എ​ത്തു​മ്പോ​ള്‍; അ​തും ക​ട​ല്‍​താ​ണ്ടി
Tuesday, February 20, 2024 10:49 AM IST
പ്രി​യ​പ്പെ​ട്ട​താ​യി ക​രു​തു​ന്ന എ​ന്തെ​ങ്കി​ലും ഒ​ന്ന് പ്രതീ​ക്ഷി​ക്കാ​ത്ത നേ​രം ന​ഷ്ട​മാ​കു​മ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് വ​ല്ലാ​ത്ത സ​ങ്ക​ടം ഉ​ണ്ടാ​കി​ല്ലെ. അ​തി​പ്പോ​ള്‍ മ​നു​ഷ്യ​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല വ​സ്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ലും ന​ഷ്ട​മാ​യാ​ല്‍ ദുഃ​ഖം തോ​ന്നു​ക സ്വാ​ഭാ​വി​കം.

എ​ന്നാ​ല്‍ പോ​യെ​ന്ന് ക​രു​തി​യ ഒ​രു കാ​ര്യം അ​പ്ര​തീ​ക്ഷി​ത​മാ​യി തി​ര​കെ ല​ഭി​ച്ചാ​ലൊ. ആ​ന​ന്ദ​ത്തി​ലും ഉ​പ​രി അ​തി​ശ​യം തോ​ന്നും. ഒ​രു കാേ​ന​ഡി​യ​ന്‍ യു​വ​തി​ക്ക് സ​മാ​ന​മാ​യൊ​രു ക​ഥ​യാ​ണ് പ​റ​യാ​നു​ള്ള​ത്.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ ടോ​ഫി​നോ​യ്ക്ക് സ​മീ​പ​മു​ള്ള ഒ​രു വി​ദൂ​ര ദ്വീ​പി​ലെ താ​മ​സ​ക്കാ​രിയാ​ണ് മാ​ര്‍​സി കാ​ല​വാ​ര്‍​ട്ടി​ന്‍ എ​ന്ന ഈ ​യു​വ​തി. ഒ​രി​ക്ക​ല്‍, അ​താ​യ​ത് 2023 ജൂ​ണി​ല്‍ ഇ​വ​രു​ടെ പേ​ഴ്‌​സ് ക​ട​ലി​ല്‍ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ബോ​ട്ടി​ല്‍ ക​യ​റു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ അ​ത് ക​ട​ലി​ല്‍ വീ​ണു​പോ​വു​ക​യാ​യി​രു​ന്നു.

തന്‍റെയൊ​രു സ​മാ​ധാ​ന​ത്തി​നാ​യി മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ര്‍​സി പേ​ഴ്‌​സ് അ​ന്വേ​ഷി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ ഫ​ല​മു​ണ്ടാ​യി​ല്ല. അ​തോ​ടെ ആ ​ന​ഷ്ടം മാ​ര്‍​സി മാ​ന​സി​ക​മാ​യി ഉ​ള്‍​ക്കൊ​ണ്ടു.

പക്ഷേ സ​മു​ദ്രം ഒ​രു മാ​യാ​ജാ​ല​ക്കാ​ര​ന്‍ ആ​യി​രു​ന്നു. എ​ട്ടു​മാ​സ​ങ്ങ​ള്‍​ക്കി​പ്പു​റം അ​ത് മാ​ര്‍​സി​യു​ടെ പേ​ഴ്‌​സ് തി​രി​കെ ക​ര​യി​ല്‍ എ​ത്തി​ച്ചു. പേ​ഴ്സിന്‍റെ സി​ബ് തു​രു​മ്പെ​ടു​ത്ത​ത് മാ​ത്ര​മാ​യി​രു​ന്നു ആ​കെ​യു​ള്ള പ്ര​ശ്‌​നം. പേ​ഴ്‌​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 20 ഡോ​ള​റും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളൊ​ക്കെ അ​തു​പോ​ലെ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്താ​യാ​ലും ഈ ​സ​ന്തോ​ഷം മാ​ര്‍​സി നെ​റ്റി​സ​ണു​മാ​യി പ​ങ്കു​വ​ച്ച​പ്പോ​ള്‍ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "വ​ലി​യ വ​ലി​യ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളെ അ​ത് തി​രി​കെ ക​ര​യി​ല്‍ എ​ത്തി​ക്കു​ന്നു. പി​ന്ന​ല്ലെ താ​ങ്ക​ളു​ടെ 20 ഡോ​ള​റ​ട​ങ്ങി​യ പേ​ഴ്‌​സ്; മ​ട​ക്കി​ത്ത​രു​മെ​ന്നു​റ​പ്പ​ല്ലെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.