നന്പി നാരായണൻ പേജ് 336, വില 350 കറന്‍റ് ബുക്സ്, തൃശൂർ
കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിൽ ആരോപണവിധേയനാ യിരുന്ന എസ്. നന്പി നാരായണന്‍റെ ആത്മകഥ. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്നുണ്ടെങ്കിലും കൂടുതലും വിവാദ ചാരക്കേസുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ്.
അതിനാൽതന്നെ വായനക്കാരന്‍റെ ഉദ്വേഗത്തെ നിലനിർത്തുന്ന പുസ്തകമായി രിക്കുന്നു. സംഭ്രമജനകമായ നോവൽപോ ലെ പുരോഗമിക്കുന്ന പുസ്തകത്തിന്‍റെ ആദ്യ അധ്യായത്തിന്‍റെ പേരുതന്നെ ഒരു ചാരൻ ജനിക്കുന്നു എന്നാണ്. ടി.എൻ. ശേഷന്‍റേതാണ് അവതാരിക.
|