തീരസംരക്ഷണ സേന യിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യു വാർഡ്) ഒഴിവുകളിലേക്ക് അപേ ക്ഷ ക്ഷണിച്ചു. 1/2020 ബാച്ചിലേക്കാണു തെരഞ്ഞെടുപ്പ്. പുരുഷൻമാർക്കാണ് അവസരം. 2020 ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാകേന്ദ്രമുള്ളത്. മുംബൈ, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം, ഗാന്ധിനഗർ, നോയിഡ, ഒറീസ എന്നിവടങ്ങളിലാണു മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത: കുറഞ്ഞത് 50 ശ തമാനം മാർക്കോടെ പ ത്താംക്ലാസ്. കണക്ക്, ഫിസി ക്സ് എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്ക് നേടിയിരിക്കണം. (ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ സ്പോർട്സ് താരങ്ങൾക്കും കോസ്റ്റ് ഗാർഡിൽ സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവു ലഭിക്കും).
പ്രായം: 1998 ഏപ്രിൽ ഒന്നിനും 2002 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശന്പളം: തുടക്കത്തിൽ 20,000 രൂപ. കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ്- ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി: 6/24 (Good Eye). 6/24 (Bad Eye). സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.
അപേക്ഷിക്കേണ്ട വിധം:www.joincoast guard.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിൽ നിശ്ചിത സ്ഥാനത്തു തെരഞ്ഞെടുക്കുന്ന ബ്രാഞ്ച് രേഖപ്പെടുത്തണം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം നിർബന്ധമാണ്. വി ജ്ഞാപനം വൈകാതെ പുറ പ്പെടുവിക്കും.