ഇന്ദ്രജിത്തിന്റെ ആഹാ ഒക്ടോബറിൽ തുടങ്ങും
Monday, September 16, 2019 4:14 PM IST
ഇന്ദ്രജിത്ത് നായകനായി എത്തുന്ന ആഹായുടെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങും. നവാഗതനായ ബിബിൻ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക.
രാഹുൽ ബാലചന്ദ്രൻ കാമറ കൈകാര്യം ചെയ്യുന്നു. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കും.