ആഷിഖ് അബു ബോളിവുഡിലേക്ക്; നായകൻ ഷാരൂഖ് ഖാൻ
Thursday, December 12, 2019 3:13 PM IST
ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡ് സിനിമയൊരുക്കുവാൻ സംവിധായകൻ ആഷിഖ് അബു. ശ്യാം പുഷ്ക്കരനാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. പ്രൊജക്ടുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും ശ്യം പുഷ്ക്കരനും ഷാരൂഖ് ഖാനെ വീട്ടിൽ എത്തി സന്ദർശിച്ചു.
ഇരുവരും ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സീറോയാണ് ഷാരൂഖ് ഖാന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമയുടെ പരാജയത്തെ തുടർന്ന് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ഷാരൂഖ്.