വിവാഹത്തെക്കുറിച്ച് ഭാമ പറയുന്നു
Tuesday, July 16, 2019 10:13 AM IST
പ്രിയതാരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകർ തിരക്കാറുണ്ട്. ഇത്തരത്തിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ചില താരങ്ങൾ മറുപടി നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളെല്ലാം ഇത്തരത്തിലുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെയാണ് ഭാമയോട് ഒരു ആരാധകൻ ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചത്.
ഒരു സുഹൃത്തിന് വിവാഹാശംസ നേർന്നെത്തിയ ഭാമയോട് നിരവധി ചോദ്യങ്ങളായിരുന്നു ആരാധകർ ചോദിച്ചത്. ഇങ്ങനെ ആശംസ അറിയിച്ച് നടന്നാൽ മതിയോ, ഞങ്ങൾക്ക് അഭിനന്ദനം പറയാൻ അവസരമുണ്ടാവുമോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിനിടെ താൻ കെട്ടിക്കോളാമെന്ന കമന്റുമായി മറ്റൊരാളുമെത്തി.
എന്നാൽ താരത്തിന്റെ മറുപടി കണ്ടവരിൽ ഒരാൾക്ക് പോലും എന്താണ് ഇതെന്ന് പിടികിട്ടിയിട്ടില്ല. 2ബിഎസിഒഎംഡി2 ഇതായിരുന്നു താരത്തിന്റെ മറുപടി. ഇംഗ്ലീഷിലുള്ള മറുപടിയോടൊപ്പം വിങ്കിംഗ് സ്മൈലിയുമുണ്ടായിരുന്നു. എന്താണ് ഇതെന്നറിയാതെ അന്പരന്നിരിക്കുകയാണ് ആരാധകർ. അതേക്കുറിച്ച് ചോദിച്ചപ്പോൾ താരം പ്രതികരിച്ചിരുന്നില്ല.
ഭാമയുടെ ഉത്തരത്തിന്റെ കോഡിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഈ കോഡ് എന്തിന്റെയാണെന്നാണ് പലരും ചോദിക്കുന്നത്. കേവലമൊരു മറുപടിക്ക് പുറമേ എന്തൊക്കെയോ കാര്യങ്ങൾ ഈ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന കണ്ടെത്തലിലാണ് ചിലർ.