അനുവാദമില്ലാതെ ചിത്രമെടുത്തു; ആരാധകനോട് കയര്‍ത്ത് സാമന്ത
Saturday, February 22, 2020 11:43 AM IST
അനുവാദമില്ലാതെ ഫോട്ടോയെടുക്കുവാന്‍ ശ്രമിച്ച ആരാധകനെ ശകാരിച്ച് സാമന്ത. തിരുപ്പതി ക്ഷേത്രത്തില്‍ താരം എത്തിയപ്പോഴാണ് സംഭവം. സാമന്തയെ കണ്ട ആരാധകര്‍ ഇവിടേക്ക് കുതിച്ചെത്തി.
അവരിലൊരാള്‍ ചിത്രമെടുക്കുവാന്‍ ശ്രമിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. നോക്കൂ. മര്യാദയ്ക്ക് പെരുമാറണം. എന്റെ ചിത്രങ്ങള്‍ എടുക്കരുത്. സാമന്ത പറഞ്ഞു. സമീപമുണ്ടായിരുന്നവരിലൊരാള് പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.