"ആദ്യത്തെ പെണ്ണ്' ചിത്രീകരണം ആരംഭിച്ചു
Thursday, November 19, 2020 7:30 PM IST
വിശ്വശില്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമിച്ച് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന "ആദ്യത്തെ പെണ്ണ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചെമ്പൂരിൽ ആരംഭിച്ചു.
പുതുമുഖങ്ങളായ സൽമാൻ,വൈഗ എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ, ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല, ഐ.എം. വിജയൻ, നോബി, അസീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ, അംബിക മോഹൻ, കവിതലക്ഷ്മി, പൂർണിമ ആനന്ദ്, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റെജൂ അമ്പാടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സതീഷ് അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന് സംഗീതം പകരുന്നു.