അഘോരത്തിന് ആശംസകളുമായി കെ. ശങ്കരനാരായണൻ
Friday, March 20, 2020 7:11 PM IST
ന​വാ​ഗ​ത​നാ​യ ശ്രീ​ജി​ത്ത് മ​രി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഘോ​ര​ത്തി​നു ആ​ശം​സ​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര മു​ൻ​ഗ​വ​ർ​ണ​റും മ​ല​യാ​ളി​യു​മാ​യ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. നാ​ട്യ​പ്ര​വീ​ണ്‍ പു​ര​സ്കാ​രം നേ​ടി​യ ന​ർ​ത്ത​ക​ൻ ശ്രീ​ജി​ത്ത് മാ​രി​യി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ഘോ​രം. ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രേ​യും പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​ത്.

അ​ഘോ​ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചും സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും 27നു ​പാ​ല​ക്കാ​ടു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തു ഏ​പ്രി​ൽ മാ​സ​ത്തി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. സ്വി​ച്ച് ഓ​ണ്‍ ക​ർ​മം മാ​റ്റി​വെ​ച്ച​ത് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ആ​ശം​സ​ക​ൾ നേ​രു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ശ്രീ​ജി​ത്ത് മ​രി​യി​ൽ ആ​ശം​സ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.



കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ഇ​ന്നു വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ജീ​വി​ത​വും അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളു​മാ​ണ് ത​ക​ർ​ക്കു​ന്ന​ത്. ഈ ​വി​ഷ​യം പ്ര​മേ​യ​മാ​ക്കി കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യി ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ഘോ​ര​മെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. ഷോ​ബി തി​ല​ക​ൻ, ജോ​ബി എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

ക​ലാ​മ​ന്ദി​ര​ത്തി​ന്‍റെ ബാ​ന​റി​ൽ ശ്യാ​മ​ള ടീ​ച്ച​ർ കൊ​ട​ക​ര​യ്ക്കൊ​പ്പം സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് മ​രി​യി​ലും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വി​നീ​ത് ശോ​ഭ​ൻ ഛായാ​ഗ്ര​ഹ​ണ​വും ഫ്രാ​ൻ​സി​സ് ആ​ളൂ​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​തീ​ഷ് ഗോ​പി ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.