ആ ​ഊ​ബ​ര്‍ ഡ്രൈ​വ​റുടെ പെ​രു​മാ​റ്റം ഞെ​ട്ടി​ച്ചു: ദുരനുഭവം വിവരിച്ച് അഹാന
Monday, February 24, 2020 5:51 PM IST
ഊ​ബ​ര്‍ ഡ്രൈ​വ​റി​ല്‍ നി​ന്ന് ത​നി​ക്കും അ​മ്മ​യ്ക്കും മോ​ശ​മാ​യ പെ​രു​മാ​റ്റം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. മാ​ന്യ​ത​യി​ല്ലാ​തെ വ​ള​രെ മോ​ശ​മാ​യാ​ണ് ഡ്രൈ​വ​ര്‍ പെ​രു​മാ​റിയതെ​ന്നും കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി പോ​വേ​ണ്ടി വ​ന്നെ​ന്നും അ​ഹാ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ഷോ​പ്പിം​ഗ് മാ​ളി​ല്‍ എ​ത്തി​യ താ​നും അ​മ്മ​യും മ​ട​ക്ക യാ​ത്ര​യ്ക്ക് ഊ​ബ​ര്‍ ബു​ക്കു ചെ​യ്‌​തെ​ന്നും എ​ന്നാ​ല്‍ കാ​റി​ല്‍ പ്ര​വേ​ശി​ച്ച ത​ങ്ങ​ള്‍​ക്ക് ഡ്രൈ​വ​റി​ല്‍ നി​ന്ന് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നും അ​ഹാ​ന പ​റ​യു​ന്നു.

‘പെ​യ്‌​മെ​ന്‍റ് കാ​ര്‍​ഡ് ആ​ണോ ക്യാ​ഷ് ആ​ണോ എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു തു​ട​ക്കം. കാ​ര്‍​ഡ് ആ​ണെ​ന്ന് പ​റ​ഞ്ഞ​തും അ​ത് ക്യാ​ഷ് ആ​ക്ക​ണ​മെ​ന്ന് ആ​ജ്ഞാ​പി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് പെ​ട്രോ​ള്‍ അ​ടി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​യാ​ള്‍ പ​റ​ഞ്ഞ ന്യാ​യം. നോ​ക്ക​ട്ടെ എ​ന്ന് പ​റ​ഞ്ഞ് ഓ​പ്ഷ​ന്‍ മാ​റ്റാ​ന്‍ ശ്ര​മി​ച്ച എ​ന്നോ​ട് എ​നി​ക്ക് പെ​ട്രോ​ള്‍ അ​ടി​ക്ക​ണം നി​ങ്ങ​ളു​ടെ കാ​ര്‍​ഡ് കൊ​ണ്ട് പ്രെ​ട്രോ​ള്‍ അ​ടി​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നെ​ല്ലാം പ​റ​ഞ്ഞ് അ​യാ​ള്‍ ത​ട്ടി​ക്കേ​റി.’

‘യൂ​ബ​ര്‍ കാ​ര്‍​ഡ്, ക്യാ​ഷ് ഓ​പ്ഷ​നു​ക​ള്‍ ത​ന്നി​ട്ടു​ണ്ട​ല്ലോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ത് ഊ​ബ​റി​ന്‍റെ വ​ണ്ടി​യ​ല്ല എ​ന്‍റെ വ​ണ്ടി​യാ​ണ് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഒ​ടു​വി​ല്‍ ത​ന്‍റെ കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങാ​ന്‍ അ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങു​മ്പോ​ള്‍ കാ​റിന്‍റെ ന​മ്പ​ര്‍ ഫോ​ട്ടോ എ​ടു​ക്കാ​ന്‍ അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞു. ഇ​തു​കേ​ട്ട​യു​ട​ന്‍ അ​യാ​ള്‍ ‘ എ​ന്നാ കേ​റ് ഞാ​ന്‍ കൊ​ണ്ടു​വി​ടാം’ എ​ന്നാ​യി. അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല എ​ന്നു​പ​റ​ഞ്ഞ് ഞ​ങ്ങ​ള്‍ ഇ​റ​ങ്ങി.

മ​റ്റൊ​രു ഊ​ബ​ര്‍ ബു​ക്ക് ചെ​യ്ത് കാ​ത്തു​നി​ല്‍​ക്കു​മ്പോ​ള്‍ ഇ​തേ ഡ്രൈ​വ​ര്‍ വീ​ണ്ടും എ​ത്തി​യെ​ന്നും കാ​റി​ല്‍ കേ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നും’ അ​ഹാ​ന പ​റ​യു​ന്നു. ഊ​ബ​ര്‍ അ​ധി​കൃ​ത​ര്‍​ക്ക് ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ഹാ​ന പ​റ​ഞ്ഞു.

വി​ന്‍​സെ​ന്‍റ് എ​ന്ന പേ​രു​ള്ള ഡ്രൈ​വ​റു​ടെ വ​ണ്ടി ബു​ക്ക് ചെ​യ്ത സ്‌​ക്രീ​ന്‍ ഷോ​ട്ട് സ​ഹി​തം അ​ഹാ​ന ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​മാ​യാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞു കൊ​ണ്ടു​ള്ള വീ​ഡി​യോ അ​ഹാ​ന പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.