മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം​ഘ​ട്ട വോ​ട്ടെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം അ​ക്ഷ​യ് കു​മാ​ർ എ​ത്തി.

മും​ബൈ​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​നെ​ത്തി​യ താ​രം ക്യൂ ​നി​ന്നാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ൻ പൗ​ര​ത്വം വീ​ണ്ടെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്ത അ​ക്ഷ​യ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യും മ​ഷി പു​ര​ണ്ട വി​ര​ൽ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ വി​ക​സി​ത​വും ശ​ക്ത​വു​മാ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ത് മ​ന​സി​ല്‍ വ​ച്ചാ​ണ് താ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും താ​രം പ​റ​ഞ്ഞു. 2023 ഓ​ഗ​സ്റ്റി​ലാ​ണ് അ​ക്ഷ​യ് കു​മാ​റി​ന് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​ത്.

1990ക​ളി​ല്‍ ത​ന്‍റെ 14 സി​നി​മ​ക​ള്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ​തോ​ടെ​യാ​ണ് അ​ക്ഷ​യ് ക​നേ​ഡി​യ​ന്‍ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ താ​ര​ത്തി​ന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ വി​ജ​യ​ങ്ങ​ളു​ണ്ടാ​കു​ക​യും ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​താ​ര​മാ​യി മാ​റു​ക​യു​മാ​യി​രു​ന്നു.

2019ല്‍ ​താ​രം ക​നേ​ഡി​യ​ന്‍ സി​റ്റി​സ​ൺ​ഷി​പ്പ് ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഇ​ത് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

അ​ക്ഷ​യ്‌ കു​മാ​റി​നു പു​റ​മെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ജാ​ൻ​വി ക​പൂ​ർ, രാ​ജ്കു​മാ​ർ റാ​വു എ​ന്നി​വ​രും രാ​വി​ലെ​ത​ന്നെ വോ​ട്ട് ചെ​യ്യാ​നെ​ത്തി.