വെല്ലുവിളികൾ മറികടന്ന് ഒരു കോട്ടയംകാരന്‍റെ സിനിമ; അമീറ ഒരുങ്ങുന്നു
Thursday, October 22, 2020 1:08 PM IST
കോ​വി​ഡ് ഭീ​ഷ​ണിയെയും പ്രകൃതിക്ഷോഭത്തെയും മറികടന്ന് പൂ​ര്‍​ണ​മാ​യി ഔ​ട്ട്ഡോ​റി​ല്‍ സാ​ഹ​സി​ക​മാ​യി ചി​ത്രീ​ക​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ "അ​മീ​റ’ പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്നു സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് വെ​ല്ലു​വി​ളികൾ ഏറ്റെടുത്ത് തന്‍റെ ആ​ദ്യചി​ത്രം സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ റി​യാ​സ് മു​ഹ​മ്മ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ പോ​സ്റ്റ​ര്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്.

പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചർച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മൊ​ക്കെ യഥാ​ര്‍​ഥ ഭാ​വ​ത്തോ​ടെ പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്നു മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​യു​ന്നു.

ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ഇ​വ​ര്‍​ക്കൊ​പ്പം കോ​ട്ട​യം ര​മേ​ഷ്, കോ​ട്ട​യം പു​രു​ഷ​ന്‍, സം​വി​ധാ​യ​ക​ന്‍ ബോ​ബ​ന്‍ സാ​മു​വ​ല്‍, സു​മേ​ഷ് ഗു​ഡ്‌ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന അ​നൂ​പ് ആ​ര്‍. പാ​ദു​വ, സ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ഡ​ബ്ല്യു​കെ എ​ന്‍റര്‍​ടെ​യ്ന്‍​മെ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​നി​ല്‍ കു​മാ​ര്‍ ചിത്രം നി​ര്‍​മി​ക്കു​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 21 ദി​വ​സം​കൊ​ണ്ടാ​ണ് അ​മീ​റ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ര​വ​ധി വെ​ല്ലു​വി​ളി​കാ​ണ് അ​മീ​റ​യു​ടെ ക്രൂ​വി​നു നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നു സംവിധായകൻ റി​യാ​സ് മു​ഹ​മ്മ​ദ് പ​റ​യു​ന്നു.

മ​ഴ​യ്ക്കു പി​ന്നാ​ലെ പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലു​മു​ണ്ടാ​യ​തോ​ടെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത വി​ധം ഒ​റ്റ​പ്പെ​ട്ടു പോ​യി. പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ സ​മ​യ​ത്ത് ആ​ര്‍​ട്ടി​സ്റ്റി​നെ കാ​ണാ​ന്‍ പോ​യ​പ്പോ​ൾ കാ​ര്‍ അ​പ​ക​ട​ത്തിൽപെട്ടു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

ഷൂ​ട്ടിം​ഗിന്‍റെ ആ​ദ്യദി​നം ആ​ദ്യഷോ​ട്ടി​നു ആ​ക്ഷ​ന്‍ പ​റ​യു​മ്പോ​ള്‍ റിയാസിന്‍റെ അമ്മയ്ക്ക് പക്ഷാഘാതവും അപസ്മാരവും വ​ന്ന് ഐ​സി​യു​വി​ലായി. ഇത്തരത്തിൽ മാ​ന​സി​ക​മാ​യു​ള്ള പ​ല വേ​ദ​ന​ക​ളും പിന്നിട്ടാണ് ചിത്രം പൂർത്തിയാക്കിയതെന്നും സംവിധായകൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.