ചേ​ട്ട​ന്‍ ബാ​വ​യാ​യി ആ​ദ്യം തീ​രു​മാ​നി​ച്ച​ത് മ​റ്റൊ​രു ന​ട​നെ...
Monday, March 1, 2021 3:36 PM IST
മ​ല​യാ​ള​ത്തി​ല്‍ വ​ന്‍ വി​ജ​യം സൃ​ഷ്ടി​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​ണ് അ​നി​യ​ന്‍ ബാ​വ​യും ചേ​ട്ട​ന്‍ ബാ​വ​യും. വി​ല്ല​ന്മാ​രാ​യി തി​ള​ങ്ങി നി​ന്നി​രു​ന്ന ന​രേ​ന്ദ്ര പ്ര​സാ​ദും രാ​ജ​ന്‍ പി. ​ദേ​വും കോ​മ​ഡി-​ഇ​മോ​ഷ​ണ​ല്‍ വേ​ഷ​ത്തി​ല്‍ ആ​ദ്യ​മാ​യെ​ത്തി​യ സി​നി​മ​യാ​യി​രു​ന്നു ഇ​ത്. റാ​ഫി മെ​ക്കാ​ര്‍​ട്ടി​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ 1995-ലാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന​യും നി​റ​ഞ്ഞ ബാ​ല്യ​കാ​ല​ത്തി​ല്‍ നി​ന്നു ജീ​വി​ത​ത്തി​ല്‍ പൊ​രു​തി വി​ജ​യി​ച്ച കു​ട്ട​ന്‍ ബാ​വ, കു​ഞ്ഞ​ന്‍ ബാ​വ എ​ന്നീ സ​ഹോ​ദ​ര​ന്മാ​രു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​ഞ്ഞ​ത്. ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വ​ര്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന പി​ണ​ക്ക​വും ഇ​ണ​ക്ക​വു​മൊ​ക്കെ​യാ​ണ് ആ ​സി​നി​മ.

രാ​ജ​ന്‍ പി. ​ദേ​വി​നും ന​രേ​ന്ദ്ര പ്ര​സാ​ദി​നു​മൊ​പ്പം ജ​യ​റാ​മാ​യി​രു​ന്നു നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​യ​ത്. സം​ഗീ​ത, ക​സ്തൂ​രി എ​ന്നി​വ​രാ​യി​രു​ന്നു തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള നാ​യി​ക​മാ​ര്‍.

ആ ​സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ റാ​ഫി ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ന​രേ​ന്ദ്ര പ്ര​സാ​ദ് അ​വ​ത​രി​പ്പി​ച്ച ചേ​ട്ട​ന്‍ ബാ​വ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ആ​ദ്യം തീ​രു​മാ​നി​ച്ച​ത് തി​ല​ക​നെ ആ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ റാ​ഫി പ​റ​ഞ്ഞ​ത്.

ക​ഥ എ​ഴു​തു​മ്പോ​ള്‍ ഞ​ങ്ങ​ളു​ടെ മ​ന​സി​ല്‍ അ​നി​യ​ന്‍ ബാ​വ രാ​ജ​ന്‍​പി. ദേ​വും ചേ​ട്ട​ന്‍ ബാ​വ തി​ല​ക​നു​മാ​യി​രു​ന്നു. കാ​ട്ടു​കു​തി​ര എ​ന്ന സി​നി​മ​യി​ല്‍ തി​ല​ക​ന്‍ ചേ​ട്ട​ന്‍ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചു​വാ​വ​യു​മാ​യി ചേ​ട്ട​ന്‍ ബാ​വ​യ്ക്ക് സാ​മ്യം വ​രു​മോ എ​ന്ന് രാ​ജ​സേ​ന​ന്‍ സാ​റി​ന് ഒ​രു സം​ശ​യം. അ​ദ്ദേ​ഹം പ​റ​ഞ്ഞു, ചേ​ട്ട​ന്‍ ബാ​വ ന​രേ​ന്ദ്ര പ്ര​സാ​ദ് മ​തി.

പ്ര​സാ​ദ് സാ​ര്‍ കൂ​ടു​ത​ലും വി​ല്ല​ന്‍-​ബു​ദ്ധി​ജീ​വി റോ​ളു​ക​ള്‍ ചെ​യ്ത് കൊ​ണ്ടി​രു​ന്ന കാ​ല​മാ​ണ്. ഇ​തു​പോ​ലൊ​രു കോ​മ​ഡി കു​പ്പാ​യം അ​ദ്ദേ​ഹ​ത്തി​ന് ചേ​രു​മോ എ​ന്ന് ഞ​ങ്ങ​ള്‍​ക്കൊ​രു ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ സം​വി​ധാ​യ​ക​ന്‍റെ മ​ന​സി​ല്‍ ഒ​രു സി​നി​മ തെ​ളി​ഞ്ഞി​ട്ടു​ണ്ടാ​കു​മ​ല്ലോ. അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​റോ​ള്‍ പ്ര​സാ​ദ് സാ​ര്‍ ചെ​യ്താ​ല്‍ ന​ന്നാ​യി​രി​ക്കും. അ​തി​നൊ​രു പു​തു​മ ഉ​ണ്ടാ​കു​മെ​ന്നും. അ​ങ്ങ​നെ​യാ​ണ് ന​രേ​ന്ദ്ര പ്ര​സാ​ദ് ആ ​വേ​ഷം ചെ​യ്യു​ന്ന​തെ​ന്നും റാ​ഫി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.