"ഷിബു'വിൽ അഞ്ജു കുര്യൻ നായിക
Thursday, January 17, 2019 10:13 AM IST
പുതുമുഖം കാർത്തിക് രാമകൃഷ്ണൻ നായകനാകുന്ന "ഷിബു'വിൽ നായികയായി അഞ്ജു കുര്യൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ ഒരു പ്രധാനകഥാപാത്രത്തെ അഞ്ജു അവതരിപ്പിച്ചിരുന്നു.
അർജുൻ പ്രഭാകർ, ഗോകുൽ രാമകൃഷ്ണൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു യുവാവിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ കാർത്തിക് അവതരിപ്പിക്കുന്നത്.
കാർഗോ സിനിമാസാണ് ചിത്രം നിർമിക്കുന്നത്.