ഞാ​നും ജ​യ​സൂ​ര്യ​യും പി​രി​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ‌​യു​ണ്ടാ​കു​മാ​യി​രു​ന്നു: അ​നൂ​പ് മേ​നോ​ൻ
Tuesday, September 26, 2023 9:22 AM IST
അ​നൂ​പ് മേ​നോ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വി.​കെ.​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ബ​ട്ട​ർ​ഫ്ലൈ എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യാ​യി​രു​ന്നു നാ​യ​ക​ൻ. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജ​യ​സൂ​ര്യ ചി​ത്ര​ത്തി​ലി​ല്ലാ‌യിരുന്നു.

അ​തെ​ന്തു​കൊ​ണ്ടാ​ണ് എ​ന്ന് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ജ​യ​സൂ​ര്യ​യു​മാ​യി പി​രി​ഞ്ഞ​തി​നെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​നൂ​പ് മേ​നോ​ൻ. പി​രി​യു​ക എ​ന്ന​ത് ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും സൗ​ഹൃ​ദം ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

ജ​യ​സൂ​ര്യ​യു​മാ​യി ഇ​പ്പോ​ഴും സൗ​ഹൃ​ദം ഉ​ണ്ട്. ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് പി​രി​യു​ക എ​ന്ന​ത്. ഞാ​ന്‍ എ​ഴു​തി​യ സി​നി​മ​ക​ളി​ല്‍ മി​ക്ക​വാ​റും ജ​യ​സൂ​ര്യ​യാ​ണ് നാ​യ​ക​ന്‍ ഒ​രു​ഘ​ട്ട​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പി​രി​യു​ന്ന​താ​ണ് ന​ല്ല​ത് എ​ന്നാ​ണ് തോ​ന്നി​യ​ത്. ര​ണ്ടു​പേ​ര്‍​ക്കും അ​ത് ന​ല്ല​താ​യി​രു​ന്നു.

പ്ര​ത്യേ​കി​ച്ച് എ​നി​ക്ക്. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്താ​ണ് ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ല​ഭി​ക്കു​ന്ന അ​വ​സ​രം കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ​ഞ്ഞ​ത്.

തി​ര​ക്ക​ഥ​കൃ​ത്ത് എ​ന്ന നി​ല​യി​ല്‍ വ​ര്‍​ഷം ഒ​ന്നോ ര​ണ്ടോ സി​നി​മ ചെ​യ്യാ​ന്‍ സാ​ധി​ക്കും. എ​ട്ടു കൊ​ല്ല​ത്തി​നി​ട​യി​ല്‍ എ​ട്ടോ പ​ത്തോ ചെ​യ്യാം. എ​ന്നാ​ല്‍ ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ ഈ ​കാ​ല​യ​ള​വി​ല്‍ 100 പ​ടം എ​ങ്കി​ലും അ​ഭി​ന​യി​ച്ചു. പി​രി​യാ​നു​ള്ള തീ​രു​മാ​നം ഒ​ന്നി​ച്ചെ​ടു​ത്ത​താ​ണ്.

അ​തി​ന് ശേ​ഷം ജ​യ​ന്‍ വെ​ള്ളം, ക്യാ​പ്റ്റ​ന്‍ പോ​ലു​ള്ള ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. മ​റ്റൊ​രു വ​ശ​ത്ത് ഞാ​നും പാ​വ​ട, വി​ക്ര​മാ​ദി​ത്യ​ന്‍ പോ​ലു​ള്ള സി​നി​മ​ക​ള്‍ ചെ​യ്തു. ഒ​ന്നി​ച്ച് തു​ട​ര്‍​ന്നി​രു​ന്നെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ര​ണ്ടു​പേ​ര്‍​ക്കും കു​റ​ച്ചു​കാ​ലം ക​ഴി​ഞ്ഞ് ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.

ഒ​രേ രീ​തി​യി​ല്‍ സി​നി​മ​ക​ള്‍ ചെ​യ്ത് ഞ​ങ്ങ​ള്‍​ക്ക് മ​ടു​ത്ത് ഞ​ങ്ങ​ള്‍ പ​ര​സ്പ​രം വെ​റു​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യേ​നെ. അ​തി​ന് മു​ന്‍​പ് ത​ന്നെ അ​ത്ത​രം ഒ​രു തീ​രു​മാ​നം എ​ടു​ത്ത​ത് ന​ന്നാ​യി.

അ​ത് കാ​ര​ണം ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലും മാ​റ്റം വ​ന്നു. എ​ന്‍റെ ക​രി​യ​റി​ലും മാ​റ്റം വ​ന്നു. അ​ത് ന​ല്ലൊ​രു തീ​രു​മാ​ന​മാ​യി​രു​ന്നു. അ​നൂ​പ് മേ​നോ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.