ആന്റണി വർഗീസിന്റെ "ആനപ്പറമ്പിലെ വേൾഡ് കപ്പ്'
Sunday, July 21, 2019 4:09 PM IST
ആന്റണി വർഗീസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഫുട്ബോൾ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. നിഖിൽ പ്രേംരാജാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സി.എസ്. സ്റ്റാൻലി, ഫൈസൽ ലത്തീഫ് എന്നിവാണ് ചിത്രം നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.