"യ​ഥാ​ര്‍​ഥ പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു, പി​ന്നെ ബ്രേ​ക്ക​പ്പും...'
Wednesday, July 14, 2021 7:46 PM IST
പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക​യും പി​ന്നീ​ട് തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. മ​ല​യാ​ള​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തെ​ലു​ങ്കി​ലാ​ണ് അ​നു​പ​മ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് അ​നു​പ​മ. ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം അ​നു​പ​മ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഒ​ട്ടു​മി​ക്ക ന​ടി​മാ​രെ​പ്പോ​ലെ അ​നു​പ​മ​യെ​ക്കു​റി​ച്ചും ഗോ​സി​പ്പ് കോ​ള​ങ്ങ​ള്‍ പ​ല​തും എ​ഴു​തി​യി​രു​ന്നു. നേ​ര​ത്തെ ജ​സ്പ്രീത് ബും​റ എ​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും ത​നി​ക്ക് പ്ര​ണ​യ​മു​ണ്ടോ ഇ​ല്ല​യോ എ​ന്നൊ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് അ​നു​പ​മ മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി അ​നു​പ​മ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് താ​രം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. ആ​രാ​ധ​ക​രി​ല്‍ ഒ​രാ​ളാ​ണ് ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്.

എ​പ്പോ​ഴെ​ങ്കി​ലും യ​ഥാ​ര്‍​ഥ പ്ര​ണ​യം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഉ​ണ്ടെ​ന്നാ​യി​രു​ന്നു അ​തി​ന് അ​നു​പ​മ ന​ല്‍​കി​യ മ​റു​പ​ടി. ഉ​ണ്ട്. യ​ഥാ​ര്‍​ഥ പ്ര​ണ​യ​വും യ​ഥാ​ര്‍​ഥ ബ്രേ​ക്ക​പ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും തു​റ​ന്നു പ​റ​യാ​ന്‍ മാ​ത്രം അ​നു​പ​മ കൂ​ട്ടാ​ക്കി​യി​ല്ല. എ​ങ്കി​ലും താ​ര​ത്തി​ന്‍റെ മ​റു​പ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

ത​ന്‍റെ പു​തി​യ സി​നി​മ​ക​ളെ​ക്കു​റി​ച്ചും അ​നു​പ​മ മ​ന​സ് തു​റ​ന്നു. നി​ഖി​ലി​ന്‍റെ 18 പേ​ജു​ക​ള്‍, കാ​ര്‍​ത്തി​കേ​യ 2, റൗ​ഡി ബോ​യ്സ്, എ​ന്നി​വ​യാ​ണ് പു​തി​യ സി​നി​മ​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.