പിറന്നാൾ ദിനത്തിലെ അനുപമയുടെ സാരി
Wednesday, February 19, 2020 10:51 AM IST
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ഇതിനിടയിൽ ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ മണിയറയിലെ അശോകന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അനുപമ. ഈ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അനുപമ.
കഴിഞ്ഞ ദിവസം അനുപമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഇരുപത്തിനാലാം പിറന്നാൾ ദിനമാണെന്ന് അറിയിച്ചു കൊണ്ടാണ് അനുപമ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചുവന്ന ബോർഡറുള്ള കറുത്ത സാരിയാണ് അനുപമ ധരിച്ചിരിക്കുന്നത്. തനിക്ക് ഈ മനോഹരമായ സാരി നൽകിയത് പേളി മാണിയാണെന്നും അനുപമ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. എന്തായാലും നിരവധി ആരാകരാണ് അനുപമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. നസ്രിയ നസിം, സിജു വത്സന് തുടങ്ങി നിരവധി താരങ്ങളും ആശംസയറിച്ചു.