ദലൈലാമയ്ക്കൊപ്പം അർച്ചന
Wednesday, January 15, 2020 9:57 AM IST
സീരിയലുകളിൽ വില്ലത്തരം കാട്ടുന്ന കഥാപാത്രമായി വന്ന് കുടുംബ പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയ താരമാണ് അർച്ചന സുശീലൻ. മലയാള ചിത്രങ്ങൾക്കു പുറമേ തമിഴ് സിനിമകളിലും ദേ ദനാ ധൻ, ബംബം ബോലേ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ അർച്ചന പങ്കുവച്ച ചിത്രം വൈറലാവുകയാണ്. ദലൈലാമയ്ക്കൊപ്പമുള്ള ചിത്രമാണ് അർച്ചന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. ദലൈലാമയുടെ സാന്നിധ്യത്തെപ്പറ്റി വിശദീകരിക്കാൻ വാക്കുകളില്ലെന്നും അർച്ചന കുറിച്ചിട്ടുണ്ട്.
ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അർച്ചന ബുദ്ധമതം സ്വീകരിച്ചോ എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്.