ആശിഷ് വിദ്യാർഥിയുടെ ഉരിയാട്ട്
Wednesday, January 22, 2020 12:59 PM IST
ആശിഷ് വിദ്യാർഥി, സന്തോഷ് വിഷ്ണു, ഐശ്വര്യ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. ഭൂവനചന്ദ്രൻ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31 ന് പ്രദർശനത്തിനെത്തുന്നു. ശ്രീജിത്ത് രവി, ജയൻ ചേർത്തല, ചെന്പിൽ അശോകൻ, സുനിൽ സുഗദ, മനോജ് സൂര്യനാരായണൻ, ശാർങധരൻ, ശിവദാസ് മട്ടന്നൂർ, ബാബു വള്ളിത്തോട്, രാജേന്ദ്ര തായാട്ട്, ഭരതൻ നീലേശ്വരം, വിശ്വനാഥ് കൊളപ്പുറത്ത്, ഈശ്വരൻ നന്പൂതിരി, വിജയൻ നീലിശ്വരം, ടെൻസി വർഗീസ്, മാളവിക നാരായണൻ, അമൃത തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
പ്ലേ ആൻഡ് പിക്ച്ചർ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രമേഷ് പുല്ലാപള്ളി എഴുതുന്നു.ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു.