നടന് അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരാകുന്നു?
Tuesday, August 15, 2023 10:25 AM IST
നടന് അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരാകുന്നു. തമിഴ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ 13നാകും വിവാഹമെന്നും വാര്‍ത്തയിലുണ്ട്. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്.
പാ രഞ്ജിത്ത് നിര്‍മിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന സിനിമയില്‍ അശോക് സെല്‍വനും കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അശോക് സെല്വന് നായകനായി ഈ അടുത്തിടെ ഇറങ്ങിയ 'പോര് തൊഴില്‍' എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ശരത്കുമാറും നിഖില വിമലുമായിരുന്നു പ്രധാനകഥാപാത്രങ്ങള്‍.
2019ല്‍ പുറത്തിറങ്ങിയ തുമ്പ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി പാണ്ഡ്യന് അഭിനയരംഗത്തെത്തുന്നത്. അന്ന ബെന്‍ നായികയായ ഹെലന് സിനിമയുടെ തമിഴ് റീമേക്കിലും കീര്‍ത്തി നായികയായെത്തി.