ട്രെയിലർ കാണൂ, രണ്ടരലക്ഷം നേടൂ! നമ്പർ കോണ്ടസ്റ്റുമായി അവൻ ശ്രീമൻ നാരായണ
Saturday, December 14, 2019 3:50 PM IST
മലയാള സിനിമ ഇതുവരെ കാണാത്ത ഗംഭീര പ്രൈസ് മണി കോണ്ടസ്റ്റുമായി രക്ഷിത് ഷെട്ടി ചിത്രം അവൻ ശ്രീമൻനാരായണ. രണ്ടര ലക്ഷം രൂപയുടെ മത്സരമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നവർ സിനിമയുടെ ട്രെയിലർ കണ്ട ശേഷം അതിനൊപ്പം വരുന്ന അഞ്ചു നമ്പരുകൾ കണ്ടെത്തി കൂട്ടിച്ചേർക്കണം. തുടർന്ന് ഒരു കോഡ് നിർമിച്ച് asn.pushkarfilms.com എന്ന വെബ്സൈറ്റിലെ സീക്രട്ട് ബോക്സിൽ നല്കണം.
സച്ചിൻ രവി സംവിധാനം ചെയ്യുന്ന അവൻ ശ്രീമൻ നാരായണ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് എത്തുന്നത്. ചിത്രം മലയാളത്തിൽ വിതരണത്തിനെത്തിക്കുന്നത് നിർമാതാവായ ടോമിച്ചൻ മുളകുപാടമാണ്.
കോമഡി ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രത്തിൽ കർണാടകയിലെ എൺപതുകളിലെ ഒരു പോലീസുകാരന്‍റെ വേഷത്തിലാണ് രക്ഷിത് ഷെട്ടി എത്തുന്നത്. ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് വടക്കൻ കർണാടക മേഖലയിലാണ്.
രക്ഷിത് ഷെട്ടിയെക്കൂടാതെ ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എച്ച്. കെ. പ്രകാശ്, പുഷ്കര മല്ലികാർജ്ജുനയ്യ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഡിസംബർ 27 ന് ചിത്രം തീയറ്ററുകളിലെത്തും.