സത്യജിത് പുരസ്കാരം ബി. ഗോപാൽ ഏറ്റുവാങ്ങി
Wednesday, October 20, 2021 4:27 PM IST
സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നൽകുന്ന നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു- ഹിന്ദി സംവിധായകൻ ബി. ഗോപാൽ ഏറ്റുവാങ്ങി. തെലുങ്കാന, ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തെലുങ്കു സർക്കാർ കൾച്ചറൽ ആൻഡ് ലാൻഗേജസ് സെക്രട്ടറി മാപ്പിടി ഹരികൃഷ്ണ അവാർഡ് വിതരണം ചെയ്തു.
ചെയർമാൻ സജിൻ ലാൽ അധ്യക്ഷത വഹിച്ചചടങ്ങിൽ സത്യജിത് റേ ആന്ധ്ര ചാപ്റ്റർ പ്രസിഡന്റ് സെബാസ്റ്റ്യൻ തെലുങ്കാന ചാപ്റ്റർ ജനറൽ സെക്രട്ടറി പി. സി. അജിത്, ട്രഷറർ ജയകുമാർ, സിനിമ പ്രൊഡക്ഷൻ ഡിസൈനർ മനീക്ഷ, പി. പ്രദീപ് എന്നിവർ പങ്കെടുത്തു.
സിനിമാ ജീവിതത്തിൽ നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും സത്യജിത് റേയുടെ പേരിലുള്ള ഈ പുരസ്കരം വിലമതിക്കാനാവാത്ത ഒന്നാണന്നു ബി. ഗോപാൽ പറഞ്ഞു.