"ബ്രോ​ഡാ​ഡി' തെ​ലുങ്കാ​ന​യി​ൽ തു​ട​ങ്ങി;​ വീ​ഡി​യോ കാ​ണാം
Thursday, July 15, 2021 4:22 PM IST
തെ​ലുങ്കാ​ന​യി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച് മോ​ഹ​ൻ​ലാ​ൽ- പൃ​ഥ്വി​രാ​ജ് ചി​ത്രം "ബ്രോ​ഡാ​ഡി'. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യു​ടെ വീ​ഡി​യോ​യും ആ​ദ്യ ലൊ​ക്കേ​ഷ​ൻ ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​ണ്. പൃ​ഥ്വി​രാ​ജും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നു​മു​ള്ള രം​ഗ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ പൃ​ഥ്വി​രാ​ജ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

'ഡ​യ​റ​ക്ട​ർ സ​ർ വീ​ണ്ടും മോ​ണി​റ്റ​റി​നു പി​ന്നി​ലെ​ത്തി' എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ​യും നി​ർ​മ്മാ​താ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ സു​പ്രി​യ മേ​നോ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ലും ഇ​ൻ​ഡോ​ർ സാ​ധ്യ​ത​യു​ള്ള ചി​ത്രം ഒ​രു​വി​ധ​ത്തി​ലും കേ​ര​ള​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് തെ​ല​ങ്കാ​ന​യി​ലേ​ക്ക് ആ​രം​ഭി​ച്ച​ത്.

മോ​ഹ​ൻ​ലാ​ലി​നും പൃ​ഥ്വി​രാ​ജി​നും പു​റ​മെ, മീ​ന, ലാ​ലു അ​ല​ക്സ്, മു​ര​ളി ഗോ​പി, ക​നി​ഹ, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ശ്രീ​ജി​ത്തും ബി​ബി​നും ചേ​ർ​ന്ന് ര​ചി​ച്ച ര​സ​ക​ര​മാ​യ ഒ​രു കു​ടും​ബ ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. ലൂ​സി​ഫ​റി​ന് ശേ​ഷം പൃ​ഥ്വി​രാ​ജ് സം​വി​ധാ​യ​ക​നാ​വു​ന്ന സി​നി​മ കൂ​ടി​യാ​ണ് 'ബ്രോ ​ഡാ​ഡി'.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.