ഈ പ്രണയം വെരി സ്പെഷൽ: അരുണിനെക്കുറിച്ച് മനസുതുറന്ന് ഭാമ
Monday, December 2, 2019 5:14 PM IST
വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നു ശേ​ഷ​മു​ള്ള പ്ര​ണ​യം വ​ള​രെ സ്പെ​ഷൽ ആ​ണെ​ന്നു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി ഭാ​മ. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം ഭാ​മ വി​വാ​ഹി​ത​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ കേ​ട്ട​ത്. വീ​ട്ടു​കാ​ർ പ​റ​ഞ്ഞു​റ​പ്പി​ച്ചു​ള്ള വി​വാ​ഹ​ത്തെ​കു​റി​ച്ചും വ​ര​ൻ അ​രു​ണി​നെ കു​റി​ച്ചു​മെ​ല്ലാം ഒ​രു അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​യി​രു​ന്നു ഭാ​മ മ​ന​സ്സു തു​റ​ന്ന​ത്.

ദു​ബാ​യി​ൽ ബി​സി​ന​സു​കാ​ര​നാ​യ അ​രു​ണ്‍ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​ണ്. വീ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ച വി​വാ​ഹ​മാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ പ്ര​ണ​യ​ത്തി​ന്‍റെ മൂ​ഡി​ലാ​ണ് ത​ങ്ങ​ളെ​ന്നും വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നു ശേ​ഷ​മു​ള്ള പ്ര​ണ​യം സു​ന്ദ​ര​മാ​ണെ​ന്നും ഭാ​മ പ​റ​യു​ന്നു.

ഭാ​മ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തും സ​ഹ​പാ​ഠി​യു​മാ​ണ് അ​രു​ണ്‍. കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​മാ​ണ് വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വി​ദേ​ശ​ത്തേ​ക്ക് പോ​വാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ലെ​ന്നും കൊ​ച്ചി​യി​ൽ ത​ന്നെ സെ​റ്റി​ൽ ചെ​യ്യാ​നാ​ണ് അ​രു​ണിനും ആ​ഗ്ര​ഹ​മെ​ന്നും കൊ​ച്ചി​യി​ൽ സെ​റ്റി​ൽ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണെ​ന്നും ഭാ​മ പ​റ​ഞ്ഞു.

"അ​രു​ണി​ന് നാ​ടാ​ണ് ഏ​റ്റ​വും ഇ​ഷ്ടം. അ​തു​കൊ​ണ്ടാ​ണ് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​പോ​രു​ന്ന​ത്. ആ​ദ്യം മു​ത​ൽ​ക്കേ എ​ന്നെ സി​നി​മാ​താ​ര​മാ​യി​ട്ട് അ​രു​ണ്‍ ക​ണ്ടി​ട്ടി​ല്ല. ’സ്റ്റാ​ർ സ്റ്റ​ക്’ എ​ന്ന സം​ഭ​വ​മേ ഇ​ല്ല. ആ ​കാ​ര്യ​ത്തി​ലാ​ണ് എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ഷ്ടം തോ​ന്നി​യ​ത്' -ഭാ​മ പ​റ​യു​ന്നു. അ​ഭി​ന​യ ജീ​വി​ത​ത്തി​ന് അ​രു​ണി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടെ​ന്നും ഭാ​മ പ​റ​യു​ന്നു.

ജ​നു​വ​രി​യാ​ലാ​ണ് വി​വാ​ഹം. വി​വാ​ഹ​വും മെ​ഹ​ന്തി​ച​ട​ങ്ങും ഭാ​മ​യു​ടെ ജന്മനാ​ടാ​യ കോ​ട്ട​യ​ത്ത് വച്ച് ന​ട​ക്കും. സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യു​ള്ള വി​വാ​ഹ​സ​ൽ​ക്കാ​രം കൊ​ച്ചി​യി​ലാ​യി​രി​ക്കും.

12 വ​ർ​ഷം മു​ൻ​പ് റി​ലീ​സ് ചെ​യ്ത നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ലോ​ഹി​ത​ദാ​സ് സി​നി​മ മേ​ഖ​ല​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ ന​ടി​യാ​ണ് ഭാ​മ. അ​തി​നു ശേ​ഷം കൈ​നി​റ​യെ സി​നി​മ​ക​ൾ.​വിവിധ ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി ഭാ​മ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.