മലയാളത്തിലേക്ക് രണ്ടാം വരവിനൊരുങ്ങി ഭരത്
Thursday, September 5, 2019 11:27 AM IST
സിക്സ് അവേഴ്സ്, ക്ഷണം എന്നീ രണ്ട് ചിത്രങ്ങളിലൂടെ ഭരത് വീണ്ടും മലയാളത്തിൽ സജീവമാകാൻ തുടങ്ങുകയാണ്. തമിഴകത്ത് നിന്നും ഇടയ്ക്കിടെ മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് ഭരത്.
ക്ഷണം ഹൊറർ ചിത്രമാണെങ്കിൽ സിക്സ് അവേഴ്സ് ഒരു പ്രതികാര കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലും നായകനായി തന്നെയാണ് താരം എത്തുന്നത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഭരതിന് നായക വേഷം കിട്ടുന്നത്.