ബി​ഗ് ബജ​റ്റ് ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ റി​ലീ​സി​നോ?
Saturday, November 21, 2020 3:38 PM IST
സം​സ്ഥാ​ന​ത്തെ സി​നി​മാ തി​യേ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​സ​ങ്ങ​ളാ​യി റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന സി​നി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. ​തി​യേ​റ്റ​ർ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളും ഫി​ലിം ചേംബറും ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നും സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​ണ്.

ഈ ​നി​ർ​ണാ​യക ഘ​ട്ട​ത്തി​ലാ​ണ് ചെ​റി​യ ബജ​റ്റ് സി​നി​മ​ക​ൾ​ക്കൊ​പ്പം വ​ൻ ബ​ജറ്റ് സി​നി​മ​ക​ളും ഒ​ടിടി പ്ലാറ്റ്ഫോമി​ൽ റി​ലീ​സ് ചെ​യ്യാ​ൻ നി​ർ​മാതാ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്. അ​തി​നു തു​ട​ക്ക​മാ​കാ​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കേ​ന്ദ്രക​ഥ​പാ​ത്ര​മാ​യെ​ത്തു​ന്ന സി​നി​മ ’കു​റു​പ്പ് ’ന് ​സാ​ധ്യ​ത കൂ​ടി എ​ന്നാ​ണ് വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ദു​ൽഖ​റി​ന്‍റെ സി​നി​മാ ക​രി​യ​റി​ലെ തന്നെ ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​മെ​ന്ന് വി​ശേ​ഷ​ണ​മു​ള്ള ചി​ത്ര​ത്തി​ന് നിർമാണചെലവ് 40കോ​ടിയോളമെന്നാണ് വാ​ർ​ത്ത.

2019 സെ​പ്റ്റം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ’കു​റു​പ്പ് ’ക​ഴി​ഞ്ഞ പെ​രു​ന്നാ​ളി​ന് റി​ലീ​സി​ന് പദ്ധതിയിട്ടതാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​തത്വം നീ​ളു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഒ​ടിടി ​റി​ലീ​സ് നീ​ക്കം.

കൊ​റോ​ണ പ്ര​തി​സ​ന്ധി​ക​ൾ പി​ടി​ച്ചു കു​ലു​ക്കി​യ സി​നി​മാ വി​പ​ണി​യി​ൽ ച​ല​ച്ചി​ത്ര നി​ർ​മാതാ​ക്ക​ൾ നി​ല​നി​ൽ​പ്പി​ന് പു​തി​യ വ​ഴി​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് സ്വാഭാ​വി​ക​മാ​ണ്. സൂ​പ്പ​ർ സ്റ്റാ​റു​ക​ളു​ടെ അ​ട​ക്കം എ​ഴു​പ​തോ​ളം സി​നി​മ​ക​ൾ എ​ങ്ങി​നെ മു​ട​ക്കുമു​ത​ൽ തി​രി​ച്ചു പി​ടി​ക്കു​മെ​ന്ന ആ​ശ​ങ്ക, ഒ​പ്പം നി​ല​വി​ൽ വ​രു​ന്ന പു​തി​യ ഓ​ൺ​ലൈ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ, ഈ ​രം​ഗ​ത്ത് ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളെ അ​പേ​ക്ഷി​ച്ചു വി​പ​ണ​ന സാ​ധ്യ​ത​ക​ളു​ടെ അ​ഭാ​വം തുടങ്ങിയവ ത​ന്നെ​യാ​ണ് മ​ല​യാ​ള സി​നി​മ ഇ​ന്ന് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യും.

പ്രേം​ ടി. ​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.