മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. നടൻ ടൊവീനോ തോമസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ട്രെയിലർ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അനന്യാ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി, എയ്ഞ്ചലിനാ മേരി ആന്റണി എന്നിവർ നിർമിച്ച് സഞ്ജു വി.സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തും.
മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റണിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ്. ഇന്ത്യക്കു വേണ്ടി കളിക്കുക, ഒളിംപ്ക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ സ്വപ്നം.
അതിനായുള്ള അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമൊക്കെ അവനോടൊപ്പം ചേരുന്നു. അതിന്റെ ശ്രമങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എന്റർടൈനറാണ് ഈ ചിത്രം. ഒരു മലയോര ഗ്രാമത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ഈ ചിത്രത്തിന്റെ പ്രധാന ഘടകമാണ്.
മാത്യു തോമസാണ് കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത്. പുതുമുഖം റിയാ ഷിബു നായികയാകുന്നു. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ - അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - നിഖിൽ പ്രവീൺ- എഡിറ്റിംഗ് - റെക്സൺ ജോസഫ്. കലാസംവിധാനം -ജോസഫ് തെല്ലിക്കൽ. ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.
അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.