കിടിലൻ മേക്കോവറിൽ ധർമജൻ
Monday, August 19, 2019 10:43 AM IST
ധമാക്ക എന്ന ചിത്രത്തിനുവേണ്ടി നടൻ ധർമജൻ ബോൾഗാട്ടി നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ചുണ്ടിനു താഴെ ചെറിയ താടിയും സ്പൈക്ക് ഹെയർസ്റ്റൈലുമുള്ള ധർമജന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് സംവിധായകനായ ഒമാർലുലുവാണ്.
ധമാക്ക എന്ന ചിത്രത്തിൽ അരുണും നിക്കി ഗൽറാണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിം കുമാർ, ഇന്നസെന്റ്, നേഹ സക്സേന, സാബുമോൻ, ശാലിൻ സോയ എന്നിവരും അഭിനയിക്കുന്നു.