സൂപ്പര്‍ തിരക്കഥാകൃത്തും കളര്‍ഫുള്‍ സംവിധായകനും ഒന്നിക്കുന്നു
Sunday, February 23, 2020 11:49 AM IST
ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സിനിമയൊരുക്കുന്നു. ഡെന്നീസിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഒമര്‍ ലുലു പുതിയ പ്രൊജക്ടിനെക്കുറിച്ച് അറിയിച്ചത്. "ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു. ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി വഴിയെ പറയാം'. ഒമര്‍ ലുലു കുറിച്ചു.
മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാകും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക. ധമാക്കയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത അവസാന ചിത്രം.