കാവ്യ സിനിമയിലേക്ക് മടങ്ങിവരുമോ..? പ്രതികരണവുമായി ദിലീപ്
Wednesday, November 13, 2019 3:59 PM IST
കാവ്യ മാധവൻ സിനിമയിൽ അഭിനയിക്കുന്നത് താൻ വിലക്കിയിട്ടില്ലന്ന് നടൻ ദിലീപ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. താൻ ആർക്കും അതിർവരമ്പുകൾ വച്ചിട്ടില്ലെന്നും അച്ഛൻ എന്ന നിലയിൽ പത്തിൽ പത്ത് മാർക്കും നേടാനുള്ള ശ്രമത്തിലാണെന്നും ഭർത്താവ് എന്ന നിലയിൽ മാർക്ക് ഇടേണ്ടത് കാവ്യയാണെന്നും താരം പറഞ്ഞു.
ജാക്ക് ഡാനിയേലാണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. സിനിമ നവംബർ 15ന് തീയറ്ററുകളിലെത്തും. അഞ്ജു കുര്യനാണ് സിനിമയിലെ നായിക. അർജുൻ, അജു വർഗീസ്, ദേവൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്എൽപുരം ജയസൂര്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.