കുറുപ്പിന്റെ ചിത്രീകരണം പൂർത്തിയായി
Tuesday, February 25, 2020 10:17 AM IST
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 84 ദിവസം നീണ്ട ഷൂട്ട് ഇന്നലെയാണ് പാക്കപ്പ് ആയത്. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനും ശ്രീനാഥ് രാജേന്ദ്രൻ ആണ്.
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കുറുപ്പ്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ൻ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
നിമിഷ് രവി ആണ് ഛായാഗ്രാഹകൻ. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, വൈറസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിന് ശ്യാം ആണ്.