ചെസ് കളിച്ച് തകർത്ത് സുരേഷ് ഗോപിയും ദുൽഖറും
Sunday, October 20, 2019 10:12 AM IST
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളായ സുരേഷ് ഗോപിയും ദുൽഖർ സൽമാനും ചെസ് കളിക്കുന്ന ചിത്രമാണിത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാൻ സിനിമയിൽ ഒരു അതിഥി വേഷത്തെയാണ് കൈകാര്യം ചെയ്യുന്നത്. കല്യാണി പ്രിയദർശനും ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.