ഞാൻ സുരേഷ് ഗോപിയുടെ ഫാൻ ബോയ്: ദുൽഖർ സൽമാൻ
Thursday, February 20, 2020 10:03 AM IST
സുരേഷ് ഗോപി, ശോഭന എന്നിവരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും സുരേഷ് ഗോപിയുടെ ഫാൻ ബോയി ആണ് താനെന്നും ദുൽഖർ സൽമാൻ. സുരേഷ് ഗോപിയിൽ നിന്നും ശോഭനയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ദുൽഖർ പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയോടുള്ള തന്റെ ആരാധന ദുൽഖർ വെളിപ്പെടുത്തിയത്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ എന്നിവരഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയറ്ററുകൾ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് ദുൽഖർ സൽമാനാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഇനി റിലീസ് ആകാനുള്ളത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.