ഷാ​രു​ഖും രാ​ജ്കു​മാ​ർ ഹി​റാ​നി​യും ഒ​ന്നി​ക്കു​ന്ന ഡ​ൻ​കി ട്രെ​യി​ല​ർ
Tuesday, December 5, 2023 10:40 AM IST
ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി രാ​ജ്കു​മാ​ർ ഹി​റാ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഡ​ൻ​കി’ ട്രെ​യി​ല​ർ എ​ത്തി. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഡ​ൻ​കി​ക്കു​ണ്ട്.

ഹാ​ർ​ഡി (ഹ​ർ​ദി​യാ​ൽ സിം​ഗ്) എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ഷാ​രു​ഖ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ല​ണ്ട​നി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.



താ​പ്സി പ​ന്നു​വാ​ണ് നാ​യി​ക. ബൊ​മ്മ​ൻ ഇ​റാ​നി, വി​ക്കി കൗ​ശ​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ജി​യോ സ്റ്റു​ഡി​യോ​സ്, റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, രാ​ജ്കു​മാ​ർ ഹി​റാ​നി ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് നി​ർ​മാ​ണം. സം​ഗീ​തം പ്രീ​തം. ഛായാ​ഗ്ര​ഹ​ണം മ​ല​യാ​ളി​യാ​യ സി.​കെ. മു​ര​ളീ​ധ​ര​ൻ. ചി​ത്രം ഡി​സം​ബ​ർ 22ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.