ഫഹദും പാർവതിയും വീണ്ടും
Tuesday, May 14, 2019 9:57 AM IST
ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ടേക്ക് ഓഫ് സംവിധാനം ചെയ്ത മഹേഷ് നാരായണൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ. ഇറാഖിലെ മലയാളി നഴ്സുമാരുടെ കഥ പറഞ്ഞ ടേക്ക് ഓഫ് ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.
പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും പാർവതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടേക്ക് ഓഫ് നിർമിച്ച ആന്റോ ജോസഫ് തന്നെയാണ് പുതിയ ചിത്രവും നിർമിക്കുന്നത്.
ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനത്തിൽ അഭിനയിക്കുകയാണ് പാർവതി ഇപ്പോൾ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലാണ് ഫഹദ് ഫാസിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.