ബിഗ്ബോസ് താരം പവന് നായകനാകുന്ന പ്രിസൺ; ഫസ്റ്റ്ലുക്ക് എത്തി
Tuesday, February 25, 2020 10:44 AM IST
ബിഗ്ബോസ് സീസണ് 2 റിയാലിറ്റി ഷോ താരം പവന് ജിനോ തോമസ് നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രിസണ്‍ എന്നാണ് സിനിമയുടെ പേര്. ജിനു സേവ്യര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന് തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കയാണെന്ന് വ്യക്തമല്ല. ആന്‍ മേഴ്സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.