ജയസൂര്യ നായകനാകുന്ന വെള്ളം; ഫസ്റ്റ്ലുക്ക് പോസ്റ്റർ
Tuesday, December 10, 2019 12:46 PM IST
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന വെള്ളം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക. ക്യാപ്റ്റൻ എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യ-പ്രജേഷ് സെൻ കൂട്ടകെട്ടിലൊരുങ്ങുന്ന സിനിമയാണ് വെള്ളം.
സിദ്ധിഖ്, ബൈജു, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, നിർമൽ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, ജോണി ആന്റണി, സിനിൽ സൈന്നുദീൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി. നായരും ജോണ് കുടിയാൻമലയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.