അഭിമാനമാണ് അച്ഛാ; സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ
Saturday, December 14, 2019 11:27 AM IST
സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ സുരേഷ്. എംപിയുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് റീസൈക്കിൾ മെഷിൻ അനുവദിച്ചതിനാണ് താരത്തെ മകൻ പ്രശംസ കൊണ്ട് മൂടിയത്.
ഫേസ്ബുക്കിലൂടെയാണ് ഗോകുൽ അച്ഛനെ അഭിനന്ദിച്ചത്. "മാധ്യമങ്ങലും നിയമനിർമാണം നടത്തുന്നവരും സർക്കാരുമെല്ലാം യോഗ്യതയെ എത്രത്തോളം കുറച്ചാലും പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി അദ്ദേഹം എന്നും മുന്നോട്ട് പോകും. അഭിമാനമാണ് നിങ്ങൾ അച്ഛാ'. ഗോകുൽ കുറിച്ചു.