ക​ണ്ടാ​ൽ തൊ​ഴു​തു പോ​കു​ന്ന സെ​റ്റി​ന് പി​ന്നി​ലെ സെ​റ്റ​പ്പ്; ‘ഗു​രു​വാ​യൂ​ർ അ​മ്പ​ലം’ മേ​ക്കിം​ഗ് വി​ഡി​യോ
Friday, May 24, 2024 9:45 AM IST
ഗു​രു​വാ​യൂ​ര​ന്പ​ല​ന​ട​യി​ൽ സി​നി​മ​യി​ലെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​വും പ​രി​സ​ര​വും എ​ങ്ങ​നെ​യാ​ണ് ഷൂ​ട്ട് ചെ​യ്ത​തെ​ന്ന സം​ശ​യ​മാ​യി​രു​ന്നു ചി​ത്രം ക​ണ്ടി​റ​ങ്ങി​യ പ്രേ​ക്ഷ​ക​ർ​ക്ക് തോ​ന്നി​യ​ത്. ചി​ത്ര​ത്തി​നൊ​പ്പം ത​ന്നെ കൈ​യ​ടി നേ​ടു​ക​യാ​ണ് ചി​ത്ര​ത്തി​നാ​യി സെ​റ്റി​ട്ടു നി​ർ​മി​ച്ചെ​ടു​ത്ത ഗു​രു​വാ​യൂ​ർ അ​ന്പ​ല​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള ഈ ​അ​ന്പ​ല​ന​ട​യും.

പൃ​ഥ്വി​രാ​ജ്-​ബേ​സി​ൽ ജോ​സ​ഫ് കോം​ബോ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ന്ന് ഗു​രു​വാ​യൂ​ർ അ​ന്പ​ല​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഗു​രു​വാ​യൂ​ർ സെ​റ്റ് നി​ർ​മാ​ണ​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ്.



ക​ണ്ടാ​ൽ തൊ​ഴു​തു പോ​കു​ന്ന സെ​റ്റി​ന് പി​ന്നി​ലെ സെ​റ്റ​പ്പ് ഇ​താ​ണ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് സെ​റ്റ് നി​ർ​മാ​ണ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​റും 45 ദി​വ​സം കൊ​ണ്ട് ഒ​റി​ജി​ന​ലി​നോ​ട് കി​ട പി​ടി​ക്കു​ന്ന സെ​റ്റ് ഒ​രു​ക്കി​യ​തി​ന്‍റെ ക്രെ​ഡി​റ്റ് ക​ലാ​സം​വി​ധാ​യ​ക​നാ​യ സു​നി​ൽ കു​മാ​രനാണ്.

നാ​ലു കോ​ടി​യോ​ളം മു​ട​ക്കി​യാ​ണ് ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​ന്‍റെ സെ​റ്റ് തീ​ര്‍​ത്ത​ത്. വി​പി​ന്‍ ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ സു​പ്രി​യ മേ​നോ​നും ഇ4 ​എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ മു​കേ​ഷ് ആ​ര്‍. മേ​ത്ത, സി.​വി. സാ​ര​ഥി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.