ഷെ​യ്നെ ​വ​ച്ച് സി​നി​മ ചെ​യ്യും, വി​ല​ക്കി​യ​തു തെ​റ്റ്; നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ രാ​ജീ​വ് ര​വി
Friday, November 29, 2019 1:42 PM IST
യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ വി​ല​ക്കി​നെ എ​തി​ർ​ത്ത് സം​വി​ധാ​യ​ക​നും ഛായാ​ഗ്ര​ഹ​ക​നു​മാ​യ രാ​ജീ​വ് ര​വി. സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഷെ​യ്നെ സി​നി​മ​യി​ൽ​നി​ന്നു വി​ല​ക്കി​യാ​ൽ ഷെ​യ്നി​നെ ത​ന്‍റെ അ​സി​സ്റ്റ​ന്‍റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തെ​വ​ച്ചു സി​നി​മ ചെ​യ്യു​മെ​ന്നും രാ​ജീ​വ് ര​വി ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഷെ​യ്ൻ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ങ്കി​ൽ താ​ൻ അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്ന​തു തീ​ർ​ത്തും തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്. ഷെ​യ്നി​ന്‍റെ പ്രാ​യം വെ​റും 22 വ​യ​സാ​ണ്. ചെ​റി​യ പ​യ്യ​നാ​ണ്. അ​വ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ​ല്ലാം സ്വ​ന്തം കാ​ര്യ​മാ​ണ്. അ​ത​വ​ൻ പ​റ​യു​ന്ന​തി​നെ ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. വ​ള​രെ ക​ഴി​വു​ള്ള ന​ട​നാ​ണ്. അ​വ​നെ ജ​ന​ങ്ങ​ൾ കൈ​വി​ടി​ല്ലെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും രാ​ജീ​വ് ര​വി പ​റ​ഞ്ഞു.

ഷെ​യ്ൻ നി​ഗം ക​ലാ​കാ​ര​നാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​വ​ൻ പ്ര​കോ​പി​ത​നാ​കും, ആ​ക​ണം. ഷെ​യ്നി​ന്‍റെ പ്രാ​യം പ​രി​ഗ​ണി​ച്ചു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി ഗ്രൂം ​ചെ​യ്യു​ക​യാ​ണു വേ​ണ്ട​ത്. അ​ല്ലാ​തെ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്നും രാ​ജീ​വ് ര​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

50-60 വ​യ​സു​ള്ള ആ​ളു​ക​ൾ ഇ​രു​ന്ന് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നെ വി​ധി​ക്കു​ന്പോ​ൾ, അ​വ​രൊ​ക്കെ ആ ​പ്രാ​യ​ത്തി​ൽ എ​ന്തൊ​ക്കെ​യാ​ണു ചെ​യ്തി​രു​ന്ന​തെ​ന്ന് ചി​ന്തി​ക്ക​ണം. ഷെ​യ്നെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​ക്ര​മ​ണ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന​ക​ളി​ൽ കു​റ​ച്ചു​കൂ​ടി ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും രാ​ജീ​വ് ര​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.