പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ 42 കൊല്ലമായി ഇൻഡസ്ട്രിയിൽ നില്‍ക്കുന്നതെന്നും ഇനിയും അവർ കൂടെയുണ്ടാകുമെന്നും നടന് മമ്മൂട്ടി. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം.
ടർബോയിൽ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. റിയൽ സ്കാമിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്നുണ്ട്. നമ്മൾ പലതും അറിയുന്നില്ലെന്നേ ഒള്ളൂ.
കഥയുടെ ആധാരം, എന്നത് ജോസിനു പറ്റുന്ന കൈയബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, നിഷ്കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താൻ. ചില പരിതസ്ഥിതികളില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് ‘ടര്‍ബോ’ എന്ന് വിളിക്കാം.
നാടൻ ചട്ടമ്പിയല്ല, വഴക്കാളിയല്ല, ഗുണ്ടയല്ല. ജോസൊരു ഡ്രൈവറാണ്. പക്ഷേ, ജോസ് നേരിടേണ്ടി വരുന്നത് വന്‍ അടിയാണ്. അവിടെ ജോസ് പതറിപ്പോകും. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്.
വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാം. കഥയുടെ സിംഹഭാഗവും തമിഴ്നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്.
റിയൽ ലൈഫിൽ സംഭവിച്ച ഒന്നു രണ്ട് സംഭവങ്ങൾ സിനിമയില്‍ ചേർത്തിട്ടുണ്ട്. ഒന്നും ചേര്‍ക്കാൻ വേണ്ടി ചേർത്തിട്ടില്ല. ഇങ്ങനെയൊരു കഥ വന്നാൽ എന്തൊക്കെ സംഭവിക്കാമോ അതേ കാര്യങ്ങളേ ഉള്ളൂ.
ആ കഥയുമായി ചേർന്നുപോകുന്ന ചെറിയ തമാശകൾ, കുടുംബ ബന്ധങ്ങൾ, വികാരവിക്ഷോഭങ്ങൾ, വൈര്യം, രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അങ്ങനെ സ്വാഭാവികമായി മനുഷ്യൻ ചെയ്യുന്നതൊക്കെയാണ് സിനിമയുട ബലം.
ഇങ്ങനെയൊരു തരം സിനിമ കൂടി എടുക്കണമെന്നുണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്.
എല്ലാകൂടെ ചുരുട്ടി കൂട്ടി ഇതിൽ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാൽ, അടുത്തതിനിറങ്ങാം. ഇവരുടെ ധൈര്യത്തിലാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല.
സിനിമയിൽ ആക്ഷൻ സീക്വൻസുകളാണ് കൂടുതൽ സമയമെടുത്ത് ചെയ്തത്. 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്. അതിൽ കൂടുതലും ആക്ഷനുമാണ്. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം. ഒരു കാർ ചേസ് മുഴുവൻ രാത്രിയിൽ സംഭവിക്കുന്നതാണ്. അതൊക്കെ വെളിയിൽ പോയി എടുത്തേ പറ്റൂ. പിന്നെ എല്ലാ ദിവസും നല്ല ചെലവായിരുന്നു.
എന്റെ കമ്പനിയാണെങ്കിലും ഞാൻ ജോലി ചെയ്യുമ്പോൾ പ്രതിഫലം മേടിക്കണമെന്നാണ് കണക്ക്. അതിനു നികുതിയും കൊടുക്കണം. അതുകൊണ്ട് എന്റെ പേരിൽ ശമ്പളം എഴുതിയെടുത്തേ പറ്റൂ.മമ്മൂട്ടിയുടെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.