നടന് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Monday, October 14, 2024 4:00 PM IST
മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടന് ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്ന് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ ഇന്ന് പുലർച്ചെയാണ് ബാലയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പോലീസാണ് ബാലയെ കസ്റ്റഡിയിലെടുത്തത്.